ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് തുടർച്ചയായി രണ്ടാം തവണയും രജത മയൂരം` ലിജോക്ക് ജെല്ലിക്കെട്ട് എന്ന സിനിമ സംവിധാനം നിർവ്വഹിച്ചതിനാണു മികച്ച സംവിധായകനുള്ള രജത ചകോരം ലഭിച്ചത്.  കഴിഞ്ഞ വര്‍ഷം ഈ മ യൗവിനാണ് ലിജോയ്ക്ക് രജത ചകോരം പുരസ്‌കാരം ലഭിച്ചത്. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് രജത മയൂരത്തുക.

ഇക്കൊല്ലത്തെ മികച്ച ചിത്രത്തിനുള്ള സുവര്‍ മയൂരം ബ്ലെയ്‌സ് ഹാരിസണ്‍ സംവിധാന ചെയ്ത ഫ്രഞ്ച്, സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സ് നേടി . നാല്‍പത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സുവർണമയൂരത്തിനു ലഭിക്കുക

മാരിഗല്ല എന്ന ചിത്രത്തിലെ സ്യു ഷോര്‍ഷിയാണ് മികച്ച നടന്‍. വാഗ്‌നര്‍ മൗര സംവിധാനം ചെയ്ത മാരിഗെല്ലയിൽ ഗറില്ല രാഷ്ട്രീയ തടവുകാരനായ കാര്‍ലോസ് മാരിഗെല്ലയെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ നടനാണു സ്യൂ.

മികച്ച നടി ഉഷ ജാദവ്. ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ മായി ഘട്ട് എന്ന ചിത്രത്തിലെ അതുല്ല്യമായ അഭിനയത്തിനാണു ഉഷ ജാദവ് മികച്ച നടിക്കുള്ള രജത മയൂരം കരസ്ഥമാക്കിയത്

ഈ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അബൗ ലെയ്‌ല സംവിധാനം ചെയ്ത അമിന സിദി-ബൗമെഡിയെൻ അർഹനായി. മോണ്‍സ്‌റ്റേഴ്‌സ് സംവിധാനം ചെയ്ത മാരിയ ഒള്‍ടെന്യുവും നേടി. പെമ സെഡെന്റെ ബലൂണ്‍ പ്രത്യേക ജൂറി അവാര്‍ഡും ഹെല്ലാരൊ പ്രത്യേക ജൂറി പരാമര്‍ശവും നേടി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  തമാശ വെറും തമാശയായി കാണരുത്, ശ്രീലേഷ് എസ് കുമാർ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here