Saturday, January 29

ജറുസലേം വിൽപ്പനയ്ക്ക് വെച്ചിട്ടില്ലെന്ന് യുഎന്നിൽ പലസ്തീൻ പ്രസിഡന്റ് ​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​

മേരിക്കക്കെതിരെ യു.എൻ. പൊതുസഭയിൽ ശക്തമായ പ്രതികരണവുമായി പലസ്തീൻ പ്രസിഡന്റ് മഹ്‍മൂദ് അബ്ബാസ്. ഫലസ്തീനിനെ തകർക്കാനുള്ള നടപടികളുമായാണ് അമേരിക്ക മുന്നോട്ട് പോകുന്നത്. 50 ല​ക്ഷം പലസ്തീൻ അഭയാർത്ഥി​ക​ൾ​ക്കാ​ണ്​ യു.​എ​ൻ സ​ഹാ​യം ന​ൽ​കു​ന്ന​ത്. എന്നാൽ 40,000 അഭയാർത്ഥി​ക​ൾ മാത്രമുള്ളുവെന്നാണ് അമേരിക്ക പറയുന്നത്. തങ്ങൾക്ക് യു.എന്നിൽ നിന്ന് ലഭിക്കുന്ന അഭയാർത്ഥി സഹായം അവസാനിപ്പിക്കാൻ ഇതിലൂടെ അമേരിക്ക ശ്രമിക്കുന്നുവെന്നും അബ്ബാസ് പറഞ്ഞു. യു.​എ​ന്നി​നു ന​ൽ​കു​ന്ന അ​ഭ​യാ​ർ​ഥി ഫ​ണ്ട്​ വെ​ട്ടി​ക്കു​റ​ച്ച​തി​ലൂ​ടെ അമേരിക്ക പലസ്തീനിനെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളിൽ അമേരിക്കയുടെ ഇടപെടൽ സത്യസന്ധമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജ​റൂ​സ​ലം വി​ല്‍പ​ന​ക്കു വച്ചിട്ടില്ലെന്നുള്ള ശക്തമായ പ്രതികരണമാണ് അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ യു.എൻ.പൊതുസഭയിൽ പറഞ്ഞത്. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ രഹിതമായ നരനായാട്ടിനെക്കുറിച്ച് അന്തരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടതൽ രാജ്യങ്ങൾ പലസ്തീനിനെ ഒരു രാഷ്ട്രമായി അംഗീകരിക്കണമെന്നും, സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് തങ്ങൾ അടുത്തുകൊണ്ടിരിക്കുകയാണെന്നും അധികം വൈകാതെ തങ്ങൾ സ്വതന്ത്ര രാഷ്ട്രമാകുമെന്നും മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ് പറഞ്ഞു. ​

ഇസ്രയേലിന്റെ മ​നു​ഷ്യ​ത്വ​വി​രു​ദ്ധ ന​ട​പ​ടി അ​പ​ല​പ​നീ​യ​മെ​ന്നും വം​ശീ​യ​മാ​യ രാ​ഷ്​​ട്ര​നി​യ​മ​മാ​ണ്​ ഇസ്രയേലിന്റേതെന്ന് ജൂത രാഷ്ട്ര നിയമത്തെ ഉദ്ധരിച്ച് മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ കുറ്റപ്പെടുത്തി. വംശീയ രാഷ്ട്രീയത്തിന് പിന്തുണ നൽകുന്ന നിയമങ്ങളാണ് ഇസ്രായേൽ തടയറുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  ഇസ്രായേൽ വെടിനിർത്തലിനു പിന്നാലെ ജറുസലേമിൽ ഏറ്റുമുട്ടൽ

Leave a Reply