Wednesday, June 23

സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ

അന്ധവിശ്വാസങ്ങൾ എന്നൊന്നില്ല, വിശ്വാസം തന്നെ അന്ധമാണെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരെങ്കിലും എന്തെങ്കിലും ഷേർ ചെയ്‌താൽ അതിന്റെ സത്യാവസ്ഥ എന്താണെന്നോ താൻ അത് ഷേർ ചെയ്യുന്നത് എന്തിനാണെന്നോ ഒന്നും ആലോചിക്കാതെ ഷേർ ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇത് പത്ത് പേർക്ക് ഷേർ ചെയ്തില്ലെങ്കിൽ നിങ്ങളെ വണ്ടി ഇടിയ്ക്കും, നിങ്ങളുടെ പണം നഷ്ടപ്പെടും എന്നിങ്ങനെയുള്ള ഭീഷണികളും ആ മെസേജുകൾക്കൊപ്പം സാധാരണയായി ഉണ്ടാകാറുണ്ട്. ഷേർ ചെയ്ത അമേരിക്കയിൽ ഉള്ള ഒരാൾക്ക് ലോട്ടറി അടിച്ചുവെന്നും, മറ്റൊരാൾ പരീക്ഷ പാസായി എന്നൊക്കെയുള്ള പ്രോത്സാഹനങ്ങളും ആ മെസേജുകൾക്കൊപ്പം കാണുക പതിവാണ്. ഷേർ ചെയ്യുന്നതിനപ്പുറം അത് ഷേർ ചെയ്തത് കൊണ്ട് മാത്രം ലോട്ടറി അടിച്ച ആരെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ വിശ്വാസത്തെ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് മറുപടി.

ബ്രസീലിൽ ദിവ്യകാരുണ്യ അത്ഭുതം- പ്രാർത്ഥിക്കുക – ഷെയർ ചെയ്യുക,….. Sങ്കാര: ബ്രസീലിലെ കത്തോലിക്കാ ദേവാലയത്തിൽ…

Gift Of God ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಆಗಸ್ಟ್ 19, 2016

സോഷ്യൽ മീഡിയയിൽ ഒരിക്കൽ ഷേർ ചെയ്യുന്ന പോസ്റ്റുകൾ പിന്നീട് പല നാട്ടിലുള്ള പല ആളുകൾ പല വ്യാഖ്യാനങ്ങൾ നൽകി കാലങ്ങളോളം ഷേർ ചെയ്ത് പോകുകയാണ്. അത്തരത്തിൽ ഷേർ ചെയ്ത് പോകുന്ന ഒരു വ്യാജ വാർത്തയാണ് ബ്രസീലിൽ കുർബാനയ്ക്കിടെ തിരുവോസ്തിയിൽ ദൈവത്തിന്റെ മുഖം തെളിഞ്ഞുവെന്നാണ് ഒരു സന്ദേശം. മറ്റൊന്ന് ബ്രസീലിൽ തന്നെ കുർബാന മാംസമായി എന്നുമാണ്. അന്താരഷ്ട്ര മാധ്യമങ്ങളിൽ ഒന്നിലും തന്നെ ബ്രസീലിൽ ഇടത്തരം അത്ഭുത പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതായി കാണാൻ കഴിയുന്നില്ല. ഇത്രയിൽ വലിയ അത്ഭുതം നടന്നിട്ട് അത് മാധ്യമങ്ങളിൽ വരാതെ ഇരിക്കുമോ? വിശ്വാസികൾക്ക് എന്തിനാണ് തെളിവ്?

2016 ആഗസ്റ്റ് 19-ന് ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന ഫേസ്‌ബുക്കിൽ ആണ് ഈ പറഞ്ഞതിലെ ആദ്യ സന്ദേശം മലയാളത്തിൽ വന്നിട്ടുള്ളത്. നാളിതുവരെ ആ പേജിൽ നിന്ന് മാത്രം ഈ സന്ദേശം ഷേർ ചെയ്തത് 12000-ത്തിൽ അധികം ആളുകളാണ്. 10000 ത്തിൽ അധികം ആളുകളുടെ ലൈക്കും. പേജിൽ നിന്ന് നേരിട്ടല്ലാതെ ഷേർ ചെയ്യുന്നവർ വഴിയും എത്രയോ ആയിരമായിരിക്കും ഈ വ്യാജ സന്ദേശം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടാകുക. ഈ 12000-ത്തിൽ അധികം ഷേറുകളും നടത്തിയിരിക്കുന്നത് മലയാളികൾ മാത്രമാണ്.

ഇനി രണ്ടാമത്തെ കാര്യത്തിൽ കുർബാന (യേശുവിന്റെ ശരീരമെന്ന പേരിൽ വിശ്വാസികൾ പാപമോചനത്തിനായി കഴിക്കുന്ന അപ്പം) മാംസമായത് നോക്കാം. പ്രാർത്ഥനക്കിടയിൽ ആണ് സംഭവം. മാംസമായത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത് നല്ല സോസേജ് ആണ്. ആയ ഇമേജ് വന്നിരിക്കുന്നത് കുർബാനക്കിടയിൽ മാംസമായതിന്റെ ചിത്രമൊന്നുമല്ല. പകരം foro.infojardin.com എന്ന സൈറ്റിൽ സ്വാദേറിയ ഒരു വിഭവമായി അവതരിപ്പിക്കുന്ന സോസേജിന്റെ ചിത്രമാണ്. കുറ്റം പറയരുതല്ലോ. ആ ഇമേജ് അത്പോലെ തന്നെ വിശ്വാസികൾ പ്രചരിപ്പിക്കുന്നുണ്ട്. യാതൊരു മാറ്റവും വരുത്തിയിട്ടില്ല. അതെ പാത്രം അതെ ഇമേജ് അതെ സോസേജ്.!.

Read Also  ശ്രീലങ്ക;ഉയർത്തെഴുനേൽപ്പിന്റെ നാളിൽ ഭീകരവാദികളാൽ ആക്രമിക്കപ്പെടുമ്പോൾ..

ഇനി ഇതിൽ പറയുന്നത് എന്തൊക്കെയാണെന്ന് നോക്കാം. അത്ഭുതം സംഭവിക്കുക വഴി മാംസമായ സോസേജ് ജർമ്മനിയിലെ ഓക്സ്ഫോർഡ് ലബോറട്ടറിയിൽ പരിശോധിച്ചതാണ്.!. ഓക്സ്ഫോർഡ് ലബോറട്ടറിയോ എന്ന് കേട്ട് നെറ്റി ചുളിയുന്നുണ്ടോ? വിശ്വാസികൾക്ക് ഓക്സ്ഫോർഡ് ലബോറട്ടറി എന്നാൽ അത് ലോകോത്തര പ്രശസ്തിയാര്ജിച്ച ഏതോ ലാബോറട്ടറിയാണ്. സത്യത്തിൽ അങ്ങനെയൊരു ലബോറട്ടറി ജർമ്മനിയിൽ ഇല്ല. ഓക്സ്ഫോർഡ് എന്ന വാക്ക് മലയാളികൾക്ക് സുപരിചിതമായത് കാരണം ആ പേര് അങ്ങനെ ഒരു ലബോറട്ടറിയ്ക്ക് ചാർത്തി കൊടുത്ത് എന്ന് മാത്രം. ഇനി അവിടെ പരിശോധിച്ചത് DNA ആണ്. അടിപൊളി, ആരുടെ DNA? യേശുവിന്റെ DNA. യേശു ജീവിച്ചിരുന്നു ഇല്ലയോ എന്നതിന് പോലും മതിയായ തെളിവുകൾ ലഭ്യമല്ലാതെ ഇരിക്കുമ്പോഴാണ് യേശുവിന്റെ DNA പരിശോധിച്ചിരുന്നുവെന്നും ഈ അത്ഭുത മാംസത്തിന്റെ DNA യേശുവിന്റെ DNA ആണെന്നും കണ്ടെത്തിയത്. സോസേജിന്റെ DNA സാധാരണഗതിയിൽ പന്നിയുടെയോ നാൽക്കാലികളുടെയോ മറ്റോ ആയിരിക്കണം. അടുത്ത മണ്ടത്തരം വിശ്വാസികൾ വിളമ്പുന്നത് യേശുവിന്റ രക്ത ഗ്രൂപ്പ് AB+ve ആണെന്നാണ്. യേശുവിന്റേത് എന്ന് തെളിഞ്ഞിരിക്കുന്നു ഒരു രക്ത ഗ്രൂപ്പ്കളും ശാസ്ത്ര ലോകം ഇന്ന് വരെ കണ്ടെത്തിയിട്ടില്ല. വെറുതെയൊന്ന് ഗൂഗിൾ ചെയ്‌താൽ കിട്ടുന്ന തെളിവുകൾ ആണിവ. വിശ്വാസത്തിന് തെളിവിന്റെ ആവശ്യം ഇല്ലാലോ!.

കേരളത്തിൽ ഒരിടയ്ക്ക് യേശുവിന്റെ മാതാവ് എന്നറിയപ്പെടുന്ന കന്യകാമറിയം പള്ളികളായ പള്ളികൾ മുഴുവൻ നടന്ന് കരയുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ആ കണ്ണീരു ശേഖരിച്ചു വിൽപ്പന നടത്തിയ ചരിത്രം വരെയുണ്ട് കേരളത്തിലെ ക്രിസ്ത്യാനികൾക്ക്. അതിന്റെ ഒരു ചെറിയ വേർഷൻ മാത്രമാണ് ബ്രസീലിന്റെ പേര് പറഞ്ഞുള്ള സോസേജ് മെസ്സേജുകളും.

ബൈബിൾ പ്രകാരം മതം വളരുന്നില്ലെന്ന ചിന്തകൊണ്ടാകാം യേശുവും മറ്റും പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്നതും മതം വളർത്തുന്നതും!. എന്തായാലും ഇത്തരം മത കച്ചവടങ്ങൾ നല്ല രീതിയിൽ തന്നെ കൊഴുക്കുന്നുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും മനസിലാകുന്നത്.

കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ

യേശുവിന്റെ കുഞ്ഞാടുകൾ കയ്യും കാലും വേണ്ടി വന്നാൽ തലയും വെട്ടുമെന്ന് വിളിച്ചു കൂവുകയാണ്; വീഡിയോ

Spread the love

101 Comments

Leave a Reply