Wednesday, January 19

ജിന്‍സണ്‍ ജോണ്‍സന് അര്‍ജ്ജുന അവാര്‍ഡ്

ഇന്ത്യയുടെ മലയാളി കായികതാരം ജിന്‍സണ്‍ ജോണ്‍സന് അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചു. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്ററില്‍ വെള്ളിയും കരസ്ഥമാക്കിയായിരുന്നു ജിന്‍സണ്‍ നാടിന്‍റെ അഭിമാനതാരമായത്. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിന്‍സണ്‍ ജോണ്‍സന്‍.

റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായി ഡല്‍ഹിയില്‍ ചേര്‍ന്ന കമ്മിറ്റിയാണ് അര്‍ജ്ജുന അവാര്‍ഡിന് ജിന്‍സണെ ശുപാര്‍ശ ചെയ്തത്.

Spread the love