Wednesday, January 19

രേവതിയുടെ വെളിപ്പെടുത്തലിൽ പൊലീസിൽ പരാതി; പരാതി പീഡനവിവരം മറച്ചുവെച്ചതിനും പീഡിപ്പിച്ച ആൾക്കെതിരെയും

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ഡബ്‌ള്യൂസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് സംഭവത്തെകുറിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി. അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതിക്കാരൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വിവരം അറിഞ്ഞിട്ടും മറച്ചു വെച്ചതിന് നടി രേവതിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് എറണാകുളം സെൻട്രൽ സിഐ അനന്തലാലിന് നൽകിയ പരാതിയിൽ പറയുന്നതെന്ന് ജിയാസ് ജമാൽ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു.

ഇന്നലെ ഡബ്‌ള്യൂസിസി എറണാകുളത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് ”ഒരു പതിനേഴ് വയസ്സുള്ള കുട്ടി പതിനൊന്ന് പതിനൊന്നര മണിയ്ക്ക് എന്റെ ഡോറിൽ വന്ന് മുട്ടിയിട്ട് ചേച്ചി എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞ സംഭവം എന്റെ ഉള്ളിൽ ഉണ്ട്” എന്ന് നടി രേവതി വെളിപ്പെടുത്തിയത്.

സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസ്സ് ആണെന്ന രേവതിയുടെ വെളിപ്പെടുത്തൽ പ്രകാരം പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസ്സാണിത്. പോക്സോ നിയമ പ്രകാരം ആറ് മാസം തടവും 50000 രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടെ ലഭിക്കാവുന്ന കുറ്റകൃത്യം ആണ് നിലവിൽ രേവതി ചെയ്തിരിക്കുന്നത്.

രേവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുക്കണം; ചെയ്തത് ആറ് മാസം തടവും 50000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം

Jiyas Jamal

Spread the love
Read Also  കോടതിയില്‍ കേസ് നടക്കുമ്പോള്‍ ദിലീപിനെ എങ്ങനെ തിരിച്ചെടുക്കാനാവും? രേവതി

Leave a Reply