ഇരുപത് ദിവസത്തോളമായി നടക്കുന്ന ജെഎന്‍യു സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാർഥികളെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനായി വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നു. ജെ എൻ യു വിദ്യാര്‍ത്ഥിനികളുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. കയ്യില്‍ മദ്യക്കുപ്പിയും സിഗരറ്റും പിടിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രവും ഗര്‍ഭ നിരോധ ഉറ തലയില്‍ റിബ്ബണിന് പകരം കെട്ടിയ പെണ്‍കുട്ടിയുടെ ചിത്രവുമാണ് ജെഎന്‍യു വിദ്യാര്‍ത്ഥിനിയുടെത് എന്ന പേരില്‍ പ്രചരിക്കുന്നത്.

യാഥാർഥ്യവുമായി ഈ ചിത്രങ്ങൾക്കോ വാർത്തകൾക്കോ ഒരു ബന്ധവുമില്ല., ചിത്രങ്ങളൊന്നും തന്നെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളുടേതല്ല. ആദ്യത്തെ ചിത്രം രണ്ടുവര്‍ഷം മുന്‍പ് ഓഗസ്റ്റ് 16 ന് ‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍’ എന്ന തലക്കെട്ടില്‍ ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ്. ചിത്രത്തിന്റെ പശ്ചാത്തലമോ ചിത്രമെടുത്ത സാഹചര്യമോ വ്യക്തമല്ല. അതേ ബ്ലോഗില്‍ സ്ത്രീകള്‍ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയുമാണെന്ന് തോന്നിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ വേറെയുമുണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രചരിപ്പിക്കുന്നത്.

രണ്ടാം ചിത്രം 2017ല്‍ ആരോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ്. രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രങ്ങളാണ് ജെഎന്‍യു സമരത്തിലെ വിദ്യാര്‍ഥിനികള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും സമരത്തെ തകർക്കുക എന്നതാണു ലക്ഷ്യമെന്നും പറയപ്പെടുന്നു.

കടപ്പാട് : ഡയിലി ഹണ്ട്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ജെ എൻ യുവിൽ നിരോധനാജ്ഞ ; ലംഘിച്ച് വിദ്യാർഥികൾ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here