Sunday, January 16

ജോഗേന്ദ്ര നാഥ് മണ്ഡൽ രാഷ്ട്രീയ ചിന്തയിലെ തെറ്റിലൂടെ ഇല്ലാതായ ദളിത് നേതാവ്

കൃത്യമായി പറഞ്ഞാൽ ബി ആർ അംബേദ്‌ക്കറുടെയും ജ്യോതി റാവു ഫുലെയുടെയും പ്രഭാവത്തിൽ മുങ്ങിപ്പോയ ദളിത് ആക്ടിവിസ്റ്റായിരുന്നു ജോഗേന്ദ്ര നാഥ് മണ്ഡൽ. ജോഗേന്ദ്ര മണ്ഡൽ ഇന്ത്യയിലില്ല കർമ്മമണ്ഡലം തെരെഞ്ഞെടുത്തത് അദ്ദേഹം പാക്കിസ്ഥാനിലെ ആദ്യ നിയമമന്ത്രിയായിരുന്നു. അതെ മുഹമ്മദലി ജിന്നയുടെ ഗവൺമെന്റിൽ.

1904 ജനുവരി 29 ന് ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായി ബംഗാളിൽ നമശുദ്ര വിഭാഗത്തിൽ ജനിച്ച ഒരു സാധാരണ മനുഷ്യൻ.ഇപ്പോൾ 115 മത് ജയന്തി ആഘോഷിക്കുന്നു.ബംഗാളിലെ ദളിത് നേതാവായി രാഷ്ട്രീയ ജീവിതമാരംഭിച്ച മണ്ഡൽ, 1937 ൽ ബംഗാൾ ലജിസ്ളേറ്റീവ് അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മണ്ഡൽ, പിന്നീടവിടെ ഗ്രാമ വികസന മന്ത്രിയായി സ്ഥാനമേറ്റു. അതിനു ശേഷം സാക്ഷാൽ അംബേദ്ക്കർ ദേശീയ നേതാവായുള്ള ആൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്റെ ബംഗാൾ ഘടകം രുപീകരിച്ചു.


1946 ൽ മണ്ഡലിന്റെ നിർബന്ധ പ്രകാരമാണ് ബംഗാൾ പ്രൊവിൻസിൽ അംബേദ്‌ക്കർ മത്സരിക്കാൻ തീരുമാനിച്ചതെന്നും പറയപ്പെടുന്നു. അതിനു കാരണം മണ്ഡലിനന്നുണ്ടായിരുന്ന മുസ്ലിം ലീഗ് ബന്ധം തന്നെയായിരുന്നു.
1947 ൽ ലോർഡ് മൗണ്ട് ബാറ്റൺ വിഭജനം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന് പാക്കിസ്ഥാനിലേക്കു പോകാനായിരുന്നു താത്പര്യം.  ഇതിനു രാഷ്ട്രീയ പരമായ ഒരു ദളിത് തിരിച്ചറിവാണ് കാരണമായത് . ജവഹർ ലാൽ – ഗാന്ധി ദ്വയം നൽകുന്ന ദളിത് പരിഗണനയിൽ അത്രമാത്രം വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.അതുപോലെ തന്നെ ദളിതുകളും മുസ്ലിമുകളും പ്രതിനിധാനം ചെയ്യുന്ന സാമൂഹിക സാമ്പത്തിക അവസ്ഥയും ഏതാണ്ട് തുല്യമായിരുന്നെന്നും മണ്ഡൽ മനസിലാക്കിയിരുന്നു.
വിഭജനത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് ചേക്കേറിയ മണ്ഡൽ അവിടെ മന്ത്രിസഭയിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഹിന്ദു മന്ത്രിയായി മാറുകയായിരുന്നു.
ജിന്ന അവിടെ ആദ്യ ഗവർണ്ണർ ജനറലായപ്പോൾ സഭയെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം മണ്ഡലിനു കൊടുത്തു അത്രയേറെ വിശ്വാസം അദ്ദേഹത്തിലുണ്ടായിരുന്നു ജിന്നയ്ക്ക്.


എന്നാൽ ജിന്നയുടെ മരണത്തിനു ശേഷം മണ്ഡലിന്റെ രാഷ്ട്രീയ സ്ഥാനത്തിന് വലിയ ഇടിവ് സംഭവിച്ചു. മുസ്ലിം ഭൂരിപക്ഷവും അതിൽ നിന്നുണ്ടായ ഉദ്യോഗസ്ഥ മേധാവിത്വവും അദ്ദേഹത്തെ വല്ലാതെ പിന്നോട്ട് വലിച്ചു. മണ്ഡലിന്റെ ജീവിതത്തിൽ ഏറ്റവും വിവാദമായത് അദ്ദേഹം മുസ്ലിം നിയമങ്ങൾ പാകിസ്ഥാനിൽ പൊതുവായി ഏർപ്പെടുത്തുന്ന ബില്ലിനെ പിന്തുണച്ചെന്നതായിരുന്നു. അതിനു ശേഷം ദളിത് ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന പല പരിപാടികളും രൂപം കൊടുത്തെങ്കിലും അമിതമായ മത ഇടപെടൽ കാരണം അവിടെ പിടിച്ചു നിൽക്കാനായില്ല. 1950 ൽ തിരികെ ഇന്ത്യയിലേക്ക് വന്നെത്തിയ മണ്ഡൽ ഇവിടെ നേരിട്ടത് രാഷ്ട്രീയമായ തൊട്ടുകൂടായ്മയായിരുന്നു. എങ്കിലും പൊതു പ്രവർത്തനത്തിൽ അദ്ദേഹത്തിന്റേതായ രീതികൾ തുടർന്നുകൊണ്ടിരുന്നു. ബംഗ്ലാദേശിൽ നിന്നെത്തുന്ന ഹിന്ദുക്കളായ അഭയാർത്ഥികൾക്കു വേണ്ടി, അവരുടെ പുരധിവാസത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരുന്നു.1968 ഒക്ടോബർ അഞ്ചിന് ജോഗേന്ദ്ര നാഥ് മണ്ഡൽ അന്തരിച്ചു. ഒരു സാധാരണ പൊതു പ്രവർത്തകനായി.

ജോഗീന്ദർ മണ്ഡലിന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ തിരിച്ചറിയപ്പെടേണ്ട ഒരു കാര്യം ദളിത് അവസ്ഥഎന്നത് മതപരമായ ഏതൊരു മേധാവിത്വത്തിന്റെ മുൻപിലും ഒരുപോലെയെന്നതാണ്.  ന്യൂനപക്ഷ മെന്നു കരുതുന്ന മുസ്ലിം സമുദായ ത്തോടടുത്തുനിന്ന മണ്ഡൽ ആ മതത്തിന്റെ ഭൂരിപക്ഷ ഭാവത്തിനു മുൻപിൽ നിഷ്പ്രഭമായി മാറുകയായിരുന്നു. ദളിത് ജീവിതം പോരാടിനേടേണ്ടതാണെന്നുള്ള അംബേദക്കർ ഓർമ്മപ്പെടുത്തൽ കൂടിയാണ് മണ്ഡലിന്റെ ജീവിതം. 

Spread the love
Read Also  എവിടെയാണ് ബോംബിട്ടത്? വിവരങ്ങള്‍ പുറത്തുവിടണമെന്ന് മമത

Leave a Reply