”ജനം എന്നു പറയുന്നതില്‍ പെട്ട ഒരാളാണ് ഞാനും. സിനിമാനടനായതുകൊണ്ട് എന്റെ വീട്ടില്‍ വെള്ളം കയറാതിരുന്നിട്ടില്ല. പ്രകൃതിയുടെ മുന്നില്‍ നമ്മളെല്ലാവരും ഒന്നാണ്. ഞാനെന്നും എല്ലാവരോടും ഇടപെടുന്ന ആളാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കാലത്ത് പുറത്തുനിന്ന് നോക്കിക്കാണുന്ന അതേ ബഹുമാനത്തില്‍ തന്നെയാണ് സിനിമയെ ഇപ്പോഴും കാണുന്നത്. അതിന്റെ ഉള്ളില്‍ക്കയറി മലമറിക്കുന്നു എന്ന തോന്നല്‍ ഒരിക്കലും ഉണ്ടായിട്ടില്ല” പൊറിഞ്ചു മറിയം ജോസെന്ന പുതിയ ചിത്രത്തിലെ പ്രകടനത്തിന്റെ ഭാഗമായി മാതൃഭൂമിയ്ക്കനുവദിച്ച അഭിമുഖത്തിൽ ജോജു ജോർജ്ജ് മനസുതുറക്കുന്നു.

കഴിഞ്ഞ വര്‍ഷം പ്രളയം ബാധിച്ചയാളാണ് താനെന്നും എന്നാല്‍, അതിലും ഭീകരമായിട്ടാണ് പലര്‍ക്കും ഇത്തവണ പറ്റിയിട്ടുള്ളത്. നമ്മളെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു അതില്കൂടുതലായൊന്നുമില്ലെന്നും തന്നെക്കാളൊക്കെ അധികമായി പലരും പല കാര്യങ്ങളും ചെയ്യുന്നുണ്ട്. ഒരുപക്ഷെ നവമാധ്യമങ്ങളിലൂടെയും മറ്റും കാണുന്നവര്‍ മാത്രമല്ല ദുരിതാശ്വാസത്തില്‍ പങ്കാളികളായിട്ടുള്ളതെന്നും ജോജു അഭിപ്രായപ്പെടുന്നു
തന്റെ സിനിമാ ജീവിതത്തെ ‘ജോസഫി’നു മുൻപും പിന്നീടും എന്ന് വിളിക്കാമെന്നും പൊറിഞ്ചു മറിയം ജോസ് മറ്റുപലരിലൂടെയും ഒടുവിൽ തന്നിലേക്ക് എത്തുകയായിരുന്നെന്നും ജോജു അഭിനയിക്കുന്നതിനാൽ ഈ സിനിമയുമായി സഹകരിക്കാൻ മടിച്ചവർ ഉണ്ടെന്നും അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുന്നു .

ജോഷിയെപ്പോലൊരു സംവിധായകൻ തനിക്കു തന്ന ഗിഫ്റ്റാണ് ഈ സിനിമയെന്നും . ”സിനിമയെ ഉപാസിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഗണത്തില്‍ പെടുന്നൊരു പടമാണിത്. ഞങ്ങള്‍ അഭിനയിച്ചതിന്റെ പേരിലൊന്നും പറയുന്നതല്ല. ജോഷി സാറെന്ന ബ്രാന്‍ഡിനോടുള്ള വിശ്വാസമാണത്. വിശ്വാസം മാത്രമല്ല, സിനിമ പൂര്‍ത്തിയായ ശേഷം കണ്ടപ്പോഴും എനിക്ക് തോന്നിയത് അതുതന്നെയാണ്”.ജോജു പറയുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ദുരിതാശ്വാസ നിധി സംഘപരിവാർ പ്രചാരണങ്ങളിൽ വിശ്വസിക്കരുത് തോമസ് ഐസക്ക്

LEAVE A REPLY

Please enter your comment!
Please enter your name here