Monday, January 25

ജോസ് എൽ ഡി എഫിലെത്തുമ്പോൾ മാണി സി കാപ്പൻ യു ഡി എഫിലേക്കെന്നു സൂചന

വീണ്ടും കേരള കോൺഗ്രസിന്റെ ചുവടുമാറ്റം കേരളരാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെ തിരുത്തുന്നു. തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് മുന്നണിയിലെ ഘടകകക്ഷികൾ എതിർചേരിയിലേക്ക്. ബാർ കോഴയുടെ പേരിൽ ഇടതുപക്ഷം വേട്ടയാടിയ കെഎം മാണിയുടെ മകനും കൂട്ടരും എൽഡിഎഫിലേക്ക് ചേക്കേറാനിരിക്കുകയാണ്.

ജോസിന്റെ വരവിൽ പ്രതിഷേധിച്ച മാണി സി കാപ്പൻ യുഡിഎഫിലേക്ക് എത്തിയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വവുമായി മാണി സി കാപ്പൻ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായാണ് വിവരം.

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിലേക്ക് എത്തിക്കാൻ പാലാ അടക്കം 13 സീറ്റുകൾ ആണ് സിപിഎം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ പാലാ  ജോസിന് വിട്ടുകൊടുത്ത് കൊണ്ടുളള ഒത്തുതീർപ്പിന് മാണി സി കാപ്പൻ തയ്യാറല്ല. പാലാ തന്റെ ചങ്കാണ് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്

എൻസിപി ജയിച്ച ഒരു സീറ്റും വിട്ട് കൊടുക്കില്ലെന്നും കാപ്പൻ വ്യക്തമാക്കി. ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കുന്നത് കൊണ്ട എൽഡിഎഫിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ലെന്നും കാപ്പൻ നിലപാടെടുത്തു. എൻസിപിയെ വിട്ട് കളഞ്ഞ് ജോസ് കെ മാണിയെ സ്വീകരിക്കാൻ സിപിഎം തയ്യാറാകുമോ എന്ന ചോദ്യം നിലനിൽക്കെയാണ് കാപ്പൻ മറുനീക്കം നടത്തുന്നതായുളള വാർത്തകൾ പുറത്ത് വരുന്നത്. ജോസ് എതിർചേരിയിൽ പോയാൽ കാപ്പന് യു ഡി എഫ് പാലാ തന്നെ നൽകിയേക്കും

Spread the love
Read Also  പാലാ കൊട്ടിക്കലാശത്തിന്റെ രഹസ്യങ്ങൾ ; എന്തുകൊണ്ട് വെള്ളിയാഴ്ച തെരഞ്ഞെടുത്തു ?