Wednesday, April 21

ഒരു കായിക പ്രേമിയുടെ അന്വേഷണം ; ജോസ് ജോർജ് എഴുതുന്നു

 

ക്രിക്കറ്റിനെയും ഫുട്ബോളിനെയും മാത്രമല്ല എല്ലാ കായിക മേഖലെയും സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉള്ള നാട്ടിൽ ക്രിക്കറ്റ് പോലെ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിക്കുന്നില്ല എന്ന ചിന്തയിൽ നിന്ന് തുടങ്ങിയ യാത്ര ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു.

2020 ലെ അണ്ടർ-19 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഐസിസി ടൂർണമെന്റിന്റെ ഫിക്സ്ച്ചർ പുറത്ത് വിട്ടപ്പോൾ ഇന്ത്യക്കും ന്യൂസിലൻഡിനുമൊപ്പം ഗ്രൂപ്പ് സി യിൽ ഇടം പിടിച്ചത് ജപ്പാന്റെ കൗമാരപ്പട ആയിരുന്നു. ക്രിക്കറ്റ്‌ പ്രേമികൾ ഇതിനു മുൻപ് ഒരിക്കലും ഒരു ഐസിസി ടൂർണമെന്റിൽ ജപ്പാൻ എന്നൊരു ടീമിനെ കണ്ടിട്ടില്ല. ജപ്പാനിലൊക്കെ ക്രിക്കറ്റ്‌ ഉണ്ടോ? ടൂർണമെന്റിൽ ആളെ തികയ്ക്കാൻ കൊണ്ടുവന്നതാണോ?, തുടങ്ങിയ സംശയങ്ങൾ ശരാശരി ക്രിക്കറ്റ്‌ പ്രേമികൾക്ക് ബാക്കിയായി. യഥാർത്ഥത്തിൽ ഐസിസി യുടെ ഈസ്റ്റ്‌ ഏഷ്യ പസിഫിക് മേഖലയിലെ 12 ടീമുകൾ മാറ്റുരച്ച യോഗ്യത ടൂർണമെന്റ്ൽ ചാമ്പ്യന്മാരായിട്ടാണ് അവരുടെ ടീം ദക്ഷിണാഫ്രിക്കയിലേക്ക് ലോകകപ്പിന്റെ ഭാഗമാകാൻ ടിക്കറ്റ് എടുത്തത്.

ഒൻപതാം തരത്തിലെ ചരിത്ര പാഠപുസ്തകത്തിൽ ക്രിക്കറ്റിന്റെ ചരിത്രവും വികാസവും ചർച്ച ചെയുന്ന പാഠഭാഗത്തിൽ “ജപ്പാനും അമേരിക്കയും പോലെയുള്ള രാജ്യങ്ങളിൽ ക്രിക്കറ്റ്‌ കളിക്കാനോ, ആസ്വദിക്കാനോ ആളുകൾക്ക് താല്പര്യമില്ല, കാരണം ഇത് വളരെ ദൈർഖ്യമേറിയ ഒരു കളിയാണ്…” എന്ന് ലേഖകൻ പറഞ്ഞുവെച്ചത് ഇപ്പോൾ ഓർമയിൽ വരുന്നു. ഈ നിരീക്ഷണം പൂർണമായും തള്ളിക്കളയാണോ, പൂർണമായി അംഗീകരിച്ചു കൊടുക്കാനോ കഴിയില്ല. എങ്കിലും ക്രിക്കറ്റ്‌ എന്ന കായികയിനം അതിനു വേരോട്ടമില്ലാത്ത നാടുകളിൽ പതിയെ പിച്ച വെച്ച് തുടങ്ങുന്നു. അതിനു മികച്ച ഉദാഹരണമാണ് ജപ്പാന്റെ ജൂനിയർ ടീമിന്റെ നേട്ടം.

ബ്രിട്ടീഷുകാർ കണ്ടുപിടിച്ച കളിക്ക് അവർ തങ്ങളുടെ കോളനികളിൽ പ്രചാരം നൽകി. എങ്കിലും ക്രിക്കറ്റിനെ ജനകീയവത്കരിക്കാൻ അവർ മുതിർന്നില്ല, കാരണം ക്രിക്കറ്റ്‌ അഭിജാക്ത്യമുള്ള വെള്ളക്കാരന്റെ മാത്രം കളിയാണ് എന്ന മനോഭാവം അവർ പ്രകടിപ്പിച്ചു പോന്നു. “ ദി ജെന്റിൽമെൻസ് ഗെയിം” എന്ന വിശേഷണം നൽകിയത് തന്നെ ക്രിക്കറ്റ് തങ്ങളുടെ മാത്രം കുത്തകയാണെന്ന വംശീയ മനോഭാവം നിലനിർത്താൻ വേണ്ടിയാണെന്ന് ചില ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുണ്ട്. ഐസിസി യുടെ ആദ്യകാല രൂപമായ ഇമ്പിരിയൽ ക്രിക്കറ്റ് കൗൺസിലിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്ക് മാത്രമേ അംഗത്വം ഉണ്ടായിരുന്നുള്ളു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ബ്രിട്ടീഷ് കോളനികളിലെ ടീമുകളെ ക്രിക്കറ്റിൽ മത്സരിപ്പിക്കാൻ വെള്ളക്കാർ വിമുഖത കാട്ടി. 1854ൽ ഇംഗ്ലീഷ് മണ്ണിൽ ആദ്യമായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോൾ ഓസ്‌ട്രേലിയൻ ടീമിലെ മുഴുവൻ കളിക്കാരും അബൊറിജിൻസ്‌ ( ഓസ്ട്രേലിയയിലെ ആദിവാസികൾ) വിഭാഗത്തിൽ പെട്ടവരായിരുന്നു. പിന്നീട് ഒരിക്കൽ പോലും അതിൽ ഒരാൾ പോലും ദേശീയ ടീമിൽ എത്തിയില്ല എന്നത് ക്രിക്കറ്റിനു വെള്ളക്കാർ നൽകിയ വംശീയ മുഖം വ്യക്തമാക്കുന്നു. ഒന്നര നൂറ്റാണ്ടോളം തുടർന്ന് പോന്ന ഇത്തരം പ്രവണതകൾ ഗെയിമിന്റെ സ്വാഭാവിക പ്രചാരത്തെ പിന്നോട്ടടിച്ചു. 1899ൽ ഇറ്റലിയിലെ മിലാനിൽ ആൽഫ്രഡ്‌ എഡ്‌വേഡ്സ് സ്ഥാപിച്ച മിലാൻ ക്രിക്കറ്റ്‌ ക്ലബ്‌ ആണ് പിന്നീട് ഏസി മിലാൻ ഫുട്ബോൾ ക്ലബ്‌ ആയത്. ക്ലബ്‌ ഫുട്ബോൾ യൂറോപ്പിൽ വ്യാപകമായി ആരംഭിക്കുന്നതിനു മുൻപ് തന്നെ അവിടെ ക്രിക്കറ്റ്‌ ക്ലബ്ബുകൾ ഉണ്ടാവുകയും, മാച്ചുകൾ നടത്തുകയും ചെയ്തിരുന്നു. 1844ൽ ആരംഭിച്ച കെ. എ ഓട്ടി കപ്പ് ലോകത്തിലെ ആദ്യത്തെ ബൈലാറ്ററൽ സ്പോർട്സ് ടൂർണമെന്റ് ആണ്. കാനഡയും യുണൈറ്റഡ് സ്റ്റേറ്റ്സും ഏറ്റുമുട്ടുന്ന വാർഷിക ക്രിക്കറ്റ്‌ സീരീസ് ആണിത്. ലോകത്തിലെ ആദ്യ ഫുട്ബോൾ ക്ലബ്‌ ആയ ഷെഫീൽഡ് വെനെസ്‌ഡേ ഇംഗ്ലണ്ടിൽ ആരംഭിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പേ ആണ് ഇത് എന്നത് ക്രിക്കറ്റിന്റെ ചരിത്രവും പാരമ്പര്യവും സമ്പന്നമാണ് എന്ന വസ്തുത വ്യക്തമാക്കുന്നു

Read Also  ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായി രവി ശാസ്ത്രി വീണ്ടും

കപിലിന്റെ ചെകുത്താൻ സംഘം പ്രവചനങ്ങളെ കാറ്റിൽ പറത്തി നേടിയ 1983 ലോകകപ്പിലെ ആ വലിയ വിജയം പിന്നീട് ക്രിക്കറ്റ് ചരിത്രത്തിൽ ഇടമില്ലാതിരുന്ന ഇന്ത്യയുടെ മേൽവിലാസം ആഴത്തിൽ ഉറപ്പിച്ചു. തുടർന്നിങ്ങോട് പല കാലങ്ങളിൽ പലരുടെ ചിറകിലേറി നേടിയ ചെറുതും വലുതുമായ നേട്ടങ്ങൾ. ലോകോത്തര താരങ്ങൾ ഒന്നും ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല, കഷ്ട്ടപാടുകളിലൂടെ കിട്ടിയ അവസരങ്ങൾ നന്നായി വിനയോഗിച്ചപ്പോൾ അവർ മികച്ചവരായി. ഇന്ന് ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശക്തി ആയി നിലകൊണ്ടപ്പോൾ സച്ചിൻ എന്ന ഇതിഹാസത്തെ വാർത്തെടുത്ത കോച്ച് അച്ചരേക്കറെ മറക്കാൻ പറ്റില്ല, അതുപോലെ ഒരുപാട് , ഒരുപാട് പരിശീലകർ. ചെറുപ്പ കാലം മുതൽ ചിട്ടയോട് കൂടി ഉള്ള പരിശീലനങ്ങൾ നടത്തി ,പരിശ്രമിച്ച് , അദ്വാനിച്ച് അതിനേക്കാൾ ഏറെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന കളിക്കാർ ആണ് നമ്മുടെ ക്രിക്കറ്റിനെ വളർത്തിയത്. ഇന്ന് ഇന്ത്യയുടെ പുരുഷ വനിത താരങ്ങൾ ലോക നിലവാരം പുലർത്തുന്നവരാണ്, ഒരാൾക്ക് പരിക്ക് പറ്റിയാ യാൽ പകരം ഒരുപാട് പകരക്കാർ ഉണ്ട്. നമ്മുടെ grassroot training ( ചെറുപ്പ കാലം മുതൽ നല്കി വരുന്ന പരിശീലനം ) മികച്ചതാണ്. ഇതിഹാസളായ ദ്രാവിഡ്, സേവാഗ് തുടങ്ങിയവർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നല്കി വരുന്നു. നമ്മുടെ അക്കാദമികൾ പലതും മികച്ചതാണ് , ചെറുപ്പത്തിലെ ആവശ്യമായ അടിസ്ഥാനം കിട്ടുന്ന കുട്ടികൾക്ക് അത് ഭാവിയിൽ ഗുണമാകുന്നു. നേരത്തെ ഞാൻ പരാമർശിച്ച ജപ്പാൻ ഒക്കെ ഈ രീതി ആരംഭിച്ചതിന്റെ തെളിവാണ് അവരുടെ ലോകകപ്പ് പ്രവേശനം

ഞാൻ പറഞ്ഞ ആ grassroot training ( ചെറുപ്പത്തിലെ കുട്ടികൾക്ക് ) കൊടുക്കുന്ന പരിശീലനത്തിന്റെ കുറവാണ് നമ്മളെ ബാക്കി കായിക രംഗങ്ങളിൽ പിറകിലേക്ക് വലിക്കുന്ന കാര്യം.. ഫുട്ബാളിന് മാത്രമല്ല അത്ലറ്റിക്സ് , ബാസ്കറ്റ്ബോൾ ,വോളീബോൾ എന്നിവയ്ക്കും ഇത് കുറവാണ്. വിദേശ താരങ്ങൾ നമ്മുടെ ഫുട്ബോൾ ലീഗുകളിൽ വന്നു നമ്മുടെ കളിക്കാരാക്കോൾ തിളങ്ങുന്നത് ,നമ്മുടെ കഴിവ് കുറവായത് കൊണ്ടല്ല മറിച്ച് അവർക്ക് ചിട്ടയായ പരിശീലനം , ചെറുപ്പ കാലം മുതൽ കിട്ടുന്ന ലോകനിലവാരത്തിൽ ഉള്ള കോച്ചിങ്ങ് ഒക്കെ ഉള്ളത് കൊണ്ടാണ്. ഛേത്രിക്ക് ശേഷം മികച്ച ഒരു സ്ട്രൈക്കർ ഇല്ലാത്ത അവന്ഥ ആണ് നമുക്ക് ഉള്ളത് , അങ്ങനെ ഉള്ളവരെ കണ്ടെത്താൻ ഐ എസ് എൽ ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം നല്കണം. പണകൊഴുപ്പ് ഉള്ള ലീഗുകൾ , സർക്കാർ ജോലി ഇതൊക്കെ കിട്ടുമ്പോൾ പല താരങ്ങളും കളി മറന്ന് പണത്തിന് പിന്നാലെ ഓടുന്നു. ബാസ്കറ്റ് ബോൾ കളിക്കുന്ന താരം ആദ്യമേ വർക്ക് ഔട്ട് നടത്താതെ ത്രീ പോയിന്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ അയാൾ ലക്ഷ്യമിടുന്നത് പേരും പ്രശസ്തിയും മാത്രമാണ്. ഇവിടെയാണ് ചെറുപ്പം മുതൽ അടിസ്ഥാനം പഠിക്കേണ്ടതിന്റെ പ്രസക്തി. നമ്മുടെ പല കഴിവുള്ള പ്രതിഭകളുടെ പോരാട്ടങ്ങൾ പാടത്തും, പറമ്പിലും, മൈതാനങ്ങളിലും ഒക്കെ ഒതുങ്ങി പോകുമ്പോൾ വിദേശ രാജ്യങ്ങൾ കഴിവുള്ളവരെ കണ്ടെത്തി മികച്ച പരിശീലനം നല്കി അവരെ വളർത്തുന്നു. ചെറുപ്പകാലം മുതൽ നല്കി വരേണ്ട ഈ പരീശീലന രീതി നമ്മളും നടപ്പാക്കണം. ഈ പരിശീലന രീതി വഴി വളർന്നു വരുന്ന കുട്ടികളിൽ മികച്ചവരെ വളർത്തി അവർക്ക് വേണ്ട സഹായങ്ങൾ സർക്കാർ തലത്തിൽ ചെയ്യണം. നമ്മളെക്കാൾ ചെറിയ രാജ്യങ്ങൾ പോലും അത്‌ലറ്റിക്സിൽ ഒക്കെ വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ അത് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല എന്ന് മനസ്സിലാക്കി നമ്മുക്കും ചെറുപ്പകാലത്തിൽ തന്നെ കഴിവുള്ള കുട്ടികളെ കണ്ടത്തി നാളത്തെ ഒളിംബിക്സ് മെന്ധൽ ജേതാക്കൾ ആക്കാം. അക്കാദമികൾ വളരട്ടെ , സ്മാർട്ട് ഫോണുകൾക്ക് പകരം അവർ കുറച്ച് സമയം പുറത്തിറങ്ങി പരിശീലനം നടത്തട്ടെ.

Read Also  ദക്ഷിണാഫ്രിക്കയെ 203 റൺസിനു തകർത്ത് ഇന്ത്യ ; ഷമിയും ജഡേജയും തിളങ്ങി

ഞാൻ തേടിയ ഉത്തരം എനിക്ക് കിട്ടി, അക്കാദമികൾ വഴി അല്ലെങ്കിൽ സ്ക്കൂളുകൾ വഴി കിട്ടേണ്ട പരിശീലനം ലഭിച്ചാൽ മാത്രമേ നമുക്ക് ലോക നിലവാരത്തിൽ എത്താൻ സാധിക്കൂ..

അല്ലെങ്കിൽ പണ്ട് എപ്പോഴോ അഭിനവ് ബിന്ദ്ര നേടിയ ഒളിംബിക്സ് സ്വർണവും, ഫുട്ബോളിൽ ഈ അടുത്തിടെ ഖത്തറിനെ സമനിലയിൽ തളച്ചതും ഒക്കെ വീണ്ടും വീണ്ടും ഒരു കഥയായി അടുത്ത തലമുറയോട് പറയേണ്ടതായി വരും. ഇല്ല ക്രിക്കറ്റ് നേടിയ നേട്ടങ്ങൾ മാത്രമല്ല പുതു തലമുറ മറ്റ് പല ചരിത്ര നേട്ടങ്ങളുടെയും ഭാഗം ആകട്ടെ

Spread the love