കവിയും അദ്ധ്യാപകനുമായ ജോസ് വെമ്മേലി (63) അന്തരിച്ചു.  അദ്ദേഹം താമസിക്കുന്ന തിരുവല്ല കാവുംഭാഗത്തെ വീട്ടിൽ  മരിച്ചുകിടക്കുന്ന നിലയിലാണു  ഇന്നു പുലർച്ചെ മൃതശരീരം അയൽ വാസികൾ കണ്ടെത്തിയത്.  വീടിനുമുന്നിൽ മൂന്നുനാലുദിവത്തെ പത്രം എടുക്കാതെ ഉപേക്ഷിച്ചിരുന്നതിനെത്തുടർന്ന് സംശയം തോന്നിയ അയൽ വാസികൾ നടത്തിയ തെരച്ചിലിലായിരുന്നു മൃതശരീരം കണ്ടെത്തിയത്. ഭാര്യ ഒരു വർഷം മുമ്പ് മരിച്ചു.

ജോസ് കാവുംഭാഗത്ത് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. പോലീസും ബന്ധുക്കളും വിവരമറിഞ്ഞ് വീട്ടിൽ എത്തിയിട്ടുണ്ട്. മൃത ശരീരത്തിന് നാലുദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വളരെ നാളായി കവി വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ഏതാനും  കവിതാ സമാഹാരങ്ങൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ജോസ് എഴുതിയ ‘ബഹുവചനങ്ങൾ’ എന്ന പുസ്തകം ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.

 

Read Also  എം എൻ പാലൂര് അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here