സംഘ പരിവാർ മിത്രങ്ങൾക്കു സന്തോഷിക്കാനുള്ള വകയുമായാണ് നടൻ ജോയ് മാത്യു ഈ പെരുമഴക്കാലത്ത് രംഗത്ത് വന്നിരിക്കുന്നത്. വളരെ പ്രത്യക്ഷമായി ഹിന്ദുവായി ജനിച്ചാലുള്ള ഗുണങ്ങൾ ആണ് അദ്ദേഹം കവിതപോലെ നിരത്തി വയ്ക്കുന്നത്. വളരെ ഉപരിപ്ലവമായി പറഞ്ഞുകൊണ്ട് സാധാരണ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുവാൻ ഇദ്ദേഹത്തിനെപ്പോലുള്ളവർക്കു എളുപ്പം കഴിയുന്നുണ്ട് എന്നതാണ് ഇവർക്കൊക്കെ കിട്ടുന്ന മൈലേജിനു പിന്നിലുള്ള സത്യം.  ഈ മനുഷ്യന്റെ ഉള്ളിൽ ശക്തമായ ഒരുജാതി ചിന്തയുടെ നിഴൽ നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ് കുറച്ചുനാൾ മുൻപാണ് ഈ അഭിവന്ദ്യ കൃസ്ത്യാനി അദ്ദേഹത്തിന്റെ ബ്രാഹ്മണിക്കൽ സ്വത്വം പുർത്തെടുക്കുകയും ഡോ ബിജു വിനെ അധിക്ഷേപിക്കുകയും ചെയ്തതിലൂടെ മനസിലാക്കുന്നത് . എന്ത് കൃത്യമായാണ് ജോയ് മാത്യു പറഞ്ഞു വയ്ക്കുന്നത് ഹിന്ദു എന്നത് അതീവ സുന്ദരസുരഭിലമായ ഒരാവസ്ഥയാണെന്ന്. അത്രവലിയ ഒരു താത്വികമായ പരിവേഷമൊന്നും ഈ ചുറ്റു പാട്ടീൽ നൽകേണ്ട കാര്യമില്ലെങ്കിലും ചിലതുപറയാതെയും വയ്യ.ജോയ് മാത്യുവിന്റെ അഭിപ്രായ സ്വാതന്ത്ര്യം മാനിച്ചുകൊണ്ടുതന്നെയാണ് ചില സംശയങ്ങൾ ഉന്നയിക്കുന്നത്. സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം ഇഷ്ടം പോലെ ജീവിതം എന്നൊക്കെ പറയുമ്പോൾ. ജോയ് മാത്യു എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. മാന്യമായ മറുപടിയൊന്നും ഈ ജല്പനങ്ങൾക്കു വേണ്ട എങ്കിലും സമയം കിട്ടുമ്പോൾ കാഞ്ച ഐലയ്യ എന്ന ഒരെഴുത്തുകാരനുണ്ടെന്നും അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ ഒന്ന് വായിക്കാൻ ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പിന്നെ മറാത്ത എഴുത്തുകാരനായ ഓം പ്രകാശ് വാൽമീകി, ശരൺ കുമാർ ലിംബാളെ തുടങ്ങിയവരെയും ഒന്ന് മനസിലാക്കണം.ഒന്നുമല്ലെങ്കിലും അംബേദ്ക്കർ എന്നൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു എന്നും മാത്യു നിങ്ങൾക്കറിയാമോ? അവരെല്ലാം ജോയ് മാത്യു പറയുന്ന ഹിന്ദുവായി തന്നെ ജനിച്ചവരായിരുന്നു. അവർ അനുഭവിച്ച പീഡനങ്ങൾ മറ്റു മതങ്ങളിൽനിന്നല്ലായിരുന്നു. ബ്രാഹ്മണിക്കൽ ചിന്തയിൽ ചുറ്റിത്തിരിയുന്ന ഹിന്ദുത്വത്തെക്കുറിച്ചു ജോയ് മാത്യുവിനറിയാഞ്ഞല്ല. ഏതു മതത്തിലെയും ദൈവത്തെ ഭിത്തിയിൽ ഒട്ടിക്കാമെന്നൊക്കെ പറയുമ്പോൾ ഇതൊന്നും ഒട്ടിക്കാതെ ജീവിച്ച മനുഷ്യർ കേരളത്തിൽ നിന്നും ജോയ് മാത്യുവിന്റെ മതത്തിൽ പെട്ടവർ ജീവിച്ചിരുന്നുവെന്നു ഒന്ന് മനസിലാക്കണം . പൊൻകുന്നം വർക്കിയും കാക്കനാടാനും ടി എം വർഗസുമൊന്നു പള്ളിയുടെയും പട്ടക്കാരുടെയും പിൻബലത്തിൽ ജീവിച്ചവരല്ല. സ്വന്തമായി ചിന്താശേഷിയുള്ളവരായിരുന്നു. നിങ്ങൾക്ക് ഇത്തരം മറുപടിയൊന്നും മനസിലാകില്ല കാരണം കാവിയുടെ ദിക്ക് നോക്കി പായുന്നതിന്റെ സൂചനയാണ് നിങ്ങളിലുള്ളത്.
പെണ്ണിന് പ്രത്യേക നിയമാവലികളില്ല എന്നൊക്കെ പറയുന്നതിലെ ലാഘവത്വം ഒന്നോർത്തു നോക്ക് സമ്മതിക്കണം നിങ്ങളെ. നിങ്ങൾ പറയുന്നത് ഏതു ഹിന്ദുവിനെക്കുറിച്ചാണ് അടുക്കളയിൽ തളച്ചിടപ്പെട്ട കാലമുണ്ടായിരുന്ന പെണ്ണുങ്ങൾ ഉൾപ്പെട്ട ഹിന്ദുക്കളായിരുന്നോ ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കാൻ നിർബന്ധിക്കപ്പെടുന്ന സ്ത്രീകളുണ്ടായിരുന്ന ആ മതത്തെപ്പറ്റി തന്നെയല്ലേ ?
ദളിതരും ആദിവാസികളുമൊക്കെ ഉൾപ്പെടുന്ന മനുഷ്യർ ഇപ്പോഴും സർക്കാർ വകുപ്പുകളിൽ നിന്നും ധനസഹായം ലഭിക്കാൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ ഒരു കോളമുണ്ട് ജാതി മതം .. അവിടെ ഈ മനുഷ്യർ എഴുതി വയ്ക്കുന്നത് ഹിന്ദു എന്നാണ്. എന്ത് അറിഞ്ഞു കൊണ്ടാണ് ഇവർ അത് എഴുതേണ്ടി വരുന്നത്. അവർ മെമ്മോദിസാ മുക്കിയിട്ടില്ല സുന്നത്ത് ചെയ്തിട്ടില്ല എന്നതു മാത്രമാണ് അതിനുകാരണം. അല്ലാതെ ഹിന്ദു സമൂഹത്തിൽ അവർക്കു കിട്ടുന്ന ജോയ് മാത്യു പറയുന്ന പരിഗണന കൊണ്ടല്ല. ഇനി ഒരു ചോദ്യം കൂടി ജോയ് മാത്യുവിന്റെ പിതാമഹന്മാർ എന്തുകൊണ്ടാണ് ഹിന്ദു മതത്തിൽ നിന്നും ഒളിച്ചോടിയത്. പള്ളിയിൽ കയറിപ്പറ്റിയത്. ഒരു മറുപടിയെ ഉള്ളൂ. ഭയം ഹിന്ദു മേധാവിത്വത്തോടുള്ള ഭയം. ആ ഭയം ഇപ്പോഴും നിലനിൽക്കുന്നുണ്ട് ജോയ് മാത്യു.അത് നിങ്ങൾ തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അതുപോകട്ടെ നിങ്ങൾ തന്നെ സംവിധാനം ചെയ്ത ഒരു സിനിമ ഈയടുത്തിടെ വന്നിരുന്നു. അങ്കിൾ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര് .അതിൽ ഒരു രംഗമുണ്ട് ഒരു സദാചാര പോലീസ് ഇടപെടൽ. കൃത്യമായും നമ്മുടെ സംഘമിത്രങ്ങളെ ടാർഗറ്റ് ചെയ്തുകൊണ്ടാണ് അതിലെ സദാചാര പോലീസ് കാരെ മാത്യു അച്ചായാ നിങ്ങൾ നിരത്തുന്നത്. എന്തുകൊണ്ട് ? അതുകൊണ്ട് നിങ്ങൾ ആ സീൻ ഡിലീറ്റ് ചെയ്യ് എന്നിട്ട് ഈ ഹിന്ദുത്വത്തെപ്പറ്റി ഉദ്ബോധനം നടത്തൂ പ്രിയ മിത്രമേ.

Read Also  അഭിമന്യു എന്നവികാരം കളവായിരുന്നോ?നാൻ പെറ്റ മകന്റെ സംവിധായകൻ സജി എസ് പാലമേൽ ഇങ്ങനെ സംശയിച്ചാൽ കുറ്റം പറയരുത്

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങൾ*
———————————————————
ചെറുപ്പം തൊട്ടേ മതം പഠിക്കാൻ പോണ്ട…
എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ
എങ്ങനെ ജീവിക്കണമെന്നോ കർശന നിയമങ്ങളില്ല…

തൊപ്പി വെക്കണ്ട…
സുന്നത്ത് നടത്തേണ്ട…
മാമോദീസ മുങ്ങണ്ട…

രാവിലെ എണീറ്റ്
അമ്പലത്തിൽ പോണ്ട.
വിശ്വാസമുള്ളോർക്ക് പോയാ മതി.
പോണന്നു തോന്നുമ്പോ
ഏതമ്പലത്തിലും
ജാതിയോ ഭാഷയോ ആരാധനാ ക്രമമോ
നോക്കാതെ പോകാം.

പോയാലും പോയിട്ടില്ലേലും
അമ്പലത്തിലെ പൂജാരിയോ കമ്മറ്റിക്കാരോ കണ്ണുരുട്ടി കാണിക്കില്ല…
ദൈവഭയമില്ലാത്തോനെന്ന് പറഞ്ഞ്
ചാപ്പ കുത്തില്ല…
മതത്തീന്ന് പുറത്താക്കില്ല…
ചത്താൽ തെമ്മാടിക്കുഴിയിലേക്കെന്ന് വിധിയെഴുതില്ല…

കല്യാണം കഴിക്കാൻ മതമേലധ്യക്ഷന്മാരുടെ നല്ലനടപ്പിനുള്ള സർട്ടിഫിക്കറ്റ് വേണ്ട…
ശുപാർശക്കത്ത് വേണ്ട….
ചെക്കനെങ്ങനാ ആളെന്ന് അന്വേഷിക്കാൻ
അമ്പലത്തിലേക്ക് പോകില്ല…
മതദൈവ വിശ്വാസിയാണോന്ന്
പെണ്ണ് വീട്ടുകാർ അന്വേഷിക്കില്ല…

പെണ്ണ് മതവിശ്വാസിയാണോന്നോ
916 ഹിന്ദുവാണോന്നോ ഹിന്ദു മതാചാര പ്രകാരം
ജീവിക്കുന്നവളാണോന്നോ നോക്കാറില്ല…

ഇഷ്ടത്തിന് ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി
സ്വസ്ഥജീവിതം നയിക്കാം…

കള്ള് കുടിക്കാൻ നിരോധനമില്ലാത്തതു കൊണ്ട്, കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്ത് പിടിക്കേണ്ട, സിനിമ കാണാം
ഡാൻസ് കളിക്കാം പാട്ട് പാടാം…
പലിശയ്ക്ക് പണം കൊടുക്കാം, വാങ്ങാം…

ആർക്കും വോട്ടു ചെയ്യാം,
എങ്ങനേം ജീവിക്കാം നിയമങ്ങളില്ല…

മരണാനന്തര പേടിപ്പിക്കലുകളില്ല…
മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നം കണ്ട് ഒരു ജന്മം വെറുതെ കളയണ്ട…
നരകത്തിൽ വിറക് കൊള്ളിയാക്കുമെന്ന് പേടിക്കണ്ട…

ഉൽപ്പത്തി മുതൽ പ്രപഞ്ചഘടന വരെ;
ആധുനിക ശാസ്ത്ര വിരോധമായതൊന്നും
ഇതിലില്ല…

സമയമുള്ളവർക്ക്
വേദങ്ങൾ പഠിച്ചാൽ
ഏതു നിരീശ്വരവാദിയുടെ ചോദ്യത്തിന്നും
ഉത്തരം പറയാം…

പെണ്ണിന് പ്രത്യേകം നിയമാവലികളില്ല…
പെണ്ണിന് പ്രത്യേകം നിരോധനങ്ങളില്ല…

പെണ്ണ് ഡാൻസ് കളിച്ചാൽ,
കൂട്ടം കൂടി ഒരുത്തനും തെറി പറയില്ല…
കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും…
ചെറുപ്പം മുതലേ ഡാൻസിനയക്കും…
പാട്ടിനയക്കും… സ്പോർട്ട്സിനയക്കും…

മുഖം മൂടണ്ട, തലയും… ഇഷ്ടമുള്ള വസ്ത്രം ധരിക്കാം…
അവൾക്ക് വേറെത്തന്നെ ഭക്ഷണസ്ഥലമില്ല…
ആൾക്കൂട്ടത്തിൽ വിലക്കുകളില്ല…
നിയമങ്ങളില്ല… നിരോധനങ്ങളില്ല…

എത് മതത്തിലെ ദൈവത്തെയും പ്രാർത്ഥിക്കാം,
നക്ഷത്രം തൂക്കാം,
പുൽക്കൂടൊരുക്കാം,
ഏതുത്സവവും ആഘോഷിക്കാം,
ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും,
ക്രിസ്മസ്, ഈസ്റ്റർ, ഈദ്, നബിദിനാശംസകൾ സുഹൃത്തുക്കൾക്ക് അയക്കാം…
ഒരുത്തനും ചോദിക്കില്ല;

പിന്നെ ഇതു ഷെയർ ചെയ്യാൻ
ആരെയും പേടിക്കേണ്ട!!!

സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം…
ഇഷ്ടം പോലെ ജീവിതം…!!!

മതമുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്…
മതമില്ലേന്ന് ചോദിച്ചാൽ ഇല്ല…!!!

1 COMMENT

  1. എങ്ങനേം ജീവിക്കാം നിയമങ്ങളില്ല…… അരാജകത്വം, അരക്ഷിതത്വം, അക്രമം, അശ്ലീലം, ആഭാസം, ശൃങ്കാരം, കാമം, എന്നിവയല്ലാം സമം ചേര്‍ത്ത് ഉണ്ടാക്കിയ ഒന്നാണ് ഹിന്ദുതം. അതില്‍ 200 % ജാതീയത, 50% വര്‍ഗ്ഗീയത എന്നിവയും നന്നായി ഉരുക്കി ഒഴിക്കുക. അയിത്തം പാകത്തിന് ഇടക്കിടെ ചേര്‍ത്തു കൊടുക്കുക. ഭുമിയിലെ ഏത് ജന്തുവും ദൈവം. ഇനി ദൈവമില്ലെങ്കിലും കുഴപ്പമില്ല. വസ്ത്രം ധരിക്കുന്നതിന് നിരോധനമില്ലെങ്കിലും വസ്ത്രം ധരിക്കാത്തത് ശ്രേഷ്ടമായി കരുതപ്പെടുന്നു. അതു കൊണ്ട് വസ്ത്രമില്ലായെങ്കില്‍ നിങ്ങള്‍ ജ്ഞാനിയായി ഗണിക്കപ്പെടും. എന്തും കഴിക്കാം. പച്ചക്കറി കഴിക്കുന്ന നമ്പൂതിരി ഇന്ന് ഹിന്ദുവായിട്ട് അറിയപ്പെടുന്നു. അതോടൊപ്പം ശവം, മലം, മൂത്രം എന്നിവ ഭക്ഷിച്ച് ജീവിക്കുന്നു ശിവ ഭക്തരായ അഘോര സന്ന്യാസികളും ശ്രെഷ്ടരായി ഗണീക്കപ്പെടുന്നു. സതി, ശൈശവ വിവാഹം എന്നിവ നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ചെയ്യുന്നത് ഉത്തമമായി കരുതപ്പെടുന്നു. മനുഷ്യനെ കൂടാതെ തവള, പാമ്പ്, പട്ടി തുടങ്ങി നിരവധി മൃഗങ്ങളുമായി കല്ല്യാണം നടത്താം. ഇതൊക്കെയായാല്‍ ഹിന്ദുത്വമായി. . . അതിന്റെ ആളുകള്‍ അത് അനുഷ്ടിച്ചോട്ടെ. . മറ്റുള്ള നിരീശ്വര വിശ്വാസികള്‍ക്ക് അവരുടേതായ സ്വാതന്ത്യമില്ലേ ?

LEAVE A REPLY

Please enter your comment!
Please enter your name here