Monday, January 24

ചീഫ് ജസ്റ്റിസ് കള്ളനാണെന്ന് രാഹുൽ ഈശ്വർ, എന്റെ ചാനലിൽ പറ്റില്ലെന്ന് അഭിലാഷ്; വീഡിയോ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കള്ളനാണെന്ന ആരോപണം ഉന്നയിച്ച് രാഹുൽ ഈശ്വർ. ഇന്നലെ റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവറിൽ അഭിലാഷ് മോഹൻ അവതാരകനായി എത്തിയ പരിപാടിയിലാണ് രാഹുൽ ഈശ്വർ ആവർത്തിച്ചാവർത്തിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കള്ളനാണെന്ന് പറഞ്ഞത്. ഇത്തരമൊരു പരാമർശം കോടതി അലക്ഷ്യമാവുമെന്നും അനുവദിക്കാനാകില്ലെന്നും അഭിലാഷ് നിരവധി തവണ പറഞ്ഞിട്ടും കൂടതൽ രോഷാകുലനായി ദീപക് മിശ്ര കള്ളനെന്ന് തറപ്പിച്ചു പറയുകയായിരുന്നു രാഹുൽ ഈശ്വർ.

സ്റ്റുഡിയോയിൽ ഇരിക്കുന്ന എല്ലാവർക്കും രാഹുൽ ഈശ്വർ കള്ളനാണെന്ന് അറിയാമെന്നും അയാളുടെ മുഖത്ത് നോക്കി പറയാൻ ഇരുന്നതാണെന്നും എന്നാൽ വീട്ടിൽ ഭാര്യയും കുട്ടികളും ഉള്ളതിനാലാണ് താൻ അങ്ങനെ പറയാത്തത് എന്നും രാഹുൽ ഈശ്വർ പറഞ്ഞു. മുൻപ് കോടതി അലക്ഷ്യത്തിൽ നിന്ന് രാഹുൽ ഈശ്വർ കഷ്ടിച്ച് രക്ഷപെട്ട കാര്യം അഭിലാഷ് ഓർമ്മിപ്പിച്ചപ്പോൾ അഭിലാഷ് ചാനലിൽ വരുന്നതിന് മുൻപ് വാർത്ത അവതാരകൻ ആയി താൻ മലയാളം, ഇംഗ്ലീഷ് ചാനലുകളിൽ ഉണ്ടായിരുന്നതാണെന്നും അതിനാൽ എന്തൊക്കെയാണ് പറയേണ്ടത് എന്നും പറയാതിരിക്കേണ്ടത് എന്നും തനിക്കറിയാമെന്നും പറഞ്ഞ രാഹുൽ ഈശ്വർ ആവർത്തിച്ചാവർത്തിച്ച് ദീപക് മിശ്ര കള്ളനാണെന്ന് പറയുകയായിരുന്നു.

Spread the love
Read Also  ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു; രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

Leave a Reply