Thursday, January 20

ഒടുവില്‍ കേന്ദ്രം കീഴടങ്ങി: ജസ്റ്റിസ് കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയാവും

ഒടുവില്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ കീഴടങ്ങുന്നു. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. നേരത്തെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയോടൊപ്പം എംകെ ജോസഫിനെയും സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ഇന്ദു മല്‍ഹോത്രയ്ക്ക് മാത്രമാണ് അന്ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്.

എന്നാല്‍ ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതിയ ജഡ്ജിയായി ഉയര്‍ത്തണമെന്ന ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചുനില്‍ക്കുകയും വീണ്ടും കേന്ദ്ര സര്‍ക്കാര്‍ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായതെന്നാണ് സൂചനകള്‍. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒറിസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെയും സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തും ഉത്തരഖണ്ഡില്‍ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചതുമുതല്‍ ബിജെപിയുടെ കണ്ണിലെ കരടാണ് ജസ്റ്റിസ് കെഎം ജോസഫ്.

Spread the love
Read Also  കർഷകസമരം അവസാനിപ്പിക്കാനായി  സുപ്രീം കോടതിയുടെ ഇടപെടൽ