Monday, January 17

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാതിരുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന്‌ ജസ്റ്റിസ് കെ.ടി.തോമസ്

 

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാതിരുന്നത് ഒരു ആചാരത്തിന്റെ ഭാഗമല്ലെന്നും പ്രായോഗികമായ പ്രയാസം കൊണ്ടാണെന്നും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി.തോമസ്. പണ്ടൊക്കെ നടന്നായിരുന്നു ശബരിമല യാത്ര. ഘോരവനത്തിലൂടെ മലകള്‍ താണ്ടി അയ്യപ്പദര്‍ശനം നടത്തി തിരിച്ചെത്തുവാന്‍ കുറഞ്ഞത് നാല്‍പത് നാല്‍പ്പത്തഞ്ച് ദിവസമെങ്കിലും എടുക്കുമായിരുന്നു. ഇത് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ടാണ് ഋതുമതികളായ സ്ത്രീകള്‍ ശബരിമല യാത്ര ഉപേക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറിയെന്നും കെ.ടി.തോമസ് ചൂണ്ടികാട്ടി.

കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഭരണഘടന അനുശാസിക്കുന്ന നിയമഭേദഗതികളോട് സ്ത്രീകള്‍ പൊരുത്തപ്പെടണമെന്നും ശബരിമല വിഷയത്തില്‍ പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തു വന്നതിന്റെ കാരണമെന്തെന്നു മനസിലാകുന്നില്ലെന്നും പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് എന്ന സ്ഥാപനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വത്തിലേയ്ക്ക് ഇനി എത്ര ദൂരം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. സുപ്രീം കോടതി ശബരിമല സ്ത്രീപ്രവേശനം സാധ്യമാക്കിയ ചരിത്രവിധി പ്രഖ്യാപിച്ചതിനുശേഷം ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സാമുഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍നിന്നെല്ലാം ചര്‍ച്ചകള്‍ സജീവമാണ്.

Spread the love
Read Also  ശബരിമലയില്‍ പോലീസിനും ആര്‍ത്തവം നിലയ്ക്കലില്‍ സാമൂഹ്യവിരുദ്ധര്‍ മാധ്യപ്രവര്‍ത്തകരെ തടയുന്നു

Leave a Reply