സി ബി ഐ കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തിൽ വീണ്ടും അന്വേഷണമാകാമെന്ന് എൻ സി പി നേതാവ് ശരത് പവാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ലോയയുടെ മരണത്തിലെ ദൂരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് കേസ് പുന:രന്വേഷിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു പവാർ ഇക്കാര്യം അറിയിച്ചത്.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ കേസില്‍ പുന:രന്വേഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ എൻ സി പി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അധ്യക്ഷന്‍ ശരദ് പവാര്‍.

മനുഷ്യാവകാശസംഘടനകളും പ്രതിപക്ഷപാർട്ടികളും ലോയയുടെ മരണം പുന:രന്വേഷിക്കണമെന്ന ആവശ്യമുയർത്തിയിരുന്നു. സത്യം ഒരിക്കൽ പുറത്തുവരുമെന്നും ലോയയുടെ കുടുംബവും അഭിപ്രായപ്പെട്ടിരുന്നു. . ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നാല്‍ തീര്‍ച്ചയായും കേസ് അന്വേഷിക്കുമെന്നാണ് ശരദ് പവാര്‍ പറഞ്ഞത്.

പൊതുജനങ്ങളിൽനിന്നും അത്തരത്തില്‍ ഒരു അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനെ കുറിച്ച് ചിന്തിക്കണം. അവര്‍ ഏത് അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്, അതില്‍ എന്താണ് സത്യം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം. അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോയെന്ന് ആദ്യം തീർപ്പാക്കണം. എന്തെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ കേസില്‍ വീണ്ടും അന്വേഷണം നടത്തണം. ഇല്ലായെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ശരിയല്ല- പവാര്‍ പറഞ്ഞു.

അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസ് പരിഗണനയില്‍ ഇരിക്കവേയാണ് 2014 ഡിസംബര്‍ ഒന്നിന് ജഡ്ജ് ലോയയുടെ മരണം സംഭവിക്കുന്നത്. സത്യസന്ധനായ ന്യായാധിപനായിരുന്നു ലോയയെന്നും സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൻ്റെ വിധിക്കുമുമ്പ് പ്രതികൾ  സ്വാധീനത്തിനു ശ്രമിച്ചിരുന്നെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഹിന്ദുത്വ അജണ്ട വിജയപഥത്തിലെത്തിക്കാൻ ജൈനനായ അമിത് ഷാ തന്നെ വേണം ; പി കെ സി പവിത്രൻ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here