Monday, January 18

എ. കെ. ശശീന്ദ്രൻ ഉണ്ണാക്കനാണെന്ന് കെ. എം. ഷാജി എംഎൽഎ

സ്വന്തം വകുപ്പിലെ 4500 കോടി രൂപയുടെ ഇടപാട് അറിയാത്ത ഉണ്ണാക്കനായ മന്ത്രിയാണ് എ.കെ ശശീന്ദ്രനെന്ന് കെ.എം ഷാജി എം.എല്‍.എ. കോഴിക്കോട് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍ കെ.എച്ച്.എസ്.ടി.യു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകായിരുന്നു അദ്ദേഹം. എല്ലാ മന്ത്രിമാരേയും മുഖ്യമന്ത്രി നിശ്ചലമാക്കുകയാണ്. മുഖ്യമന്ത്രി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായിട്ട് കൂടിയാണ് അഴിമതിയെ കുറിച്ച് അറിയാന്‍ പോലും കഴിയാനാവാത്ത തരത്തില്‍ ഗതാഗതമന്ത്രിയെ മുഖ്യമന്ത്രി മൂകനാക്കിയതെന്നും കെ.എം ഷാജി ആരോപിച്ചു.

കോടിക്കണക്കിന് രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ട് അതിന്റെ കണക്ക് പോലും അവതരിപ്പിക്കാരന്‍ കഴിയുന്നില്ല. ഭരണകൂടത്തിന്റെ സാധ്യത അഴിമതി നടത്താന്‍ മുഖ്യമന്ത്രി പരമാവധി ഉപയോഗപ്പെടുത്തുകയാണ്. തെളിയിക്കപ്പെടാത്തത് കൊണ്ട് ആരോപണം ഇല്ലാതാകുന്നില്ലെന്നും, മുഖ്യമന്ത്രി നേരിട്ട് ഇടപാട് നടത്തുന്നത് കൊണ്ടാണ് തെളിവ് ലഭിക്കാത്തതെന്നും ഷാജി ആരോപിച്ചു.

ഇ. മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ഒരു ഡയറക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ മകളുമായി നല്ല ബന്ധമുണ്ട്. അത് അവര്‍ വ്യക്തമാക്കിയതാണ്. ഈയൊരു സാഹചര്യത്തില്‍ മകളെ ഉപയോഗിച്ച് മുഖ്യമന്ത്രി അഴിമതിക്ക് കോപ്പ് കൂട്ടുകയാണെന്നും കെ.എം ഷാജി കോഴിക്കോട് പറഞ്ഞു.

കേരളത്തിലുള്ളത് മന്ത്രി സഭയല്ല, തള്ള് സഭയാണന്നു പറഞ്ഞ ഷാജി ആരോപണമുന്നയിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡന്റിനേയുമെല്ലാം ശരിയാക്കി കളയുമെന്ന് പറഞ്ഞ് വന്നിട്ട് കാര്യമില്ലന്നും ആദ്യം 4500 കോടി രൂപയുടെ ഇടപാടില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറവണമെന്നും ആവശ്യപ്പെട്ടു.

Spread the love
Read Also  കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി ലോക്സഭയിൽ