ഹൈക്കോടതി നിയമസഭാംഗത്വം അസാധുവാക്കിയ മുസ്ലിം ലീഗ് എം എല്‍ എ കെ എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി. എന്നാല്‍ അപ്പീല്‍ ഉടനെ പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി ബെഞ്ചിന്റെ വാക്കാല്‍ പരാമര്‍ശം. ഹൈക്കൊടതിവിധിയ്ക്കെതിരെയുള്ള സ്റ്റേ നാളെ അവസാനിക്കുന്നതിനാല്‍ തന്റെ കേസ് വേഗം പരിഗക്കണമെന്നാവശ്യപ്പെട്ട ഷാജിക്ക് ഇത് തിരിച്ചടിയായി.
നിയമസഭാ നടപടികളില്‍ ഒരു എം എല്‍ എ എന്ന നിലയില്‍ പങ്കെടുക്കാമെന്നും പക്ഷെ ആനുകൂല്യങ്ങലോന്നും കൈപ്പറ്റാനാവില്ലെന്നും കോടതി പറഞ്ഞു. വര്‍ഗ്ഗീയപ്രചാരണം നടത്തിയാണ് ഷാജി വിജയിച്ചതെന്ന് എതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് നല്കിയ പരാതിയെത്തുടര്‍ന്നാണ് ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതി ഈ വിധി രണ്ടാഴ്ച്ചത്തെയ്ക്ക് സ്റ്റേ ചെയ്തിരുന്നു.