Friday, September 17

വയനാടും വടകരയും സ്ഥാനാർത്ഥികൾ മാറുമോ? AICC ലിസ്റ്റിൽ ഉൾപ്പെടാതെ ഇരു മണ്ഡലങ്ങളും

ഏറെ കോലാഹലങ്ങൾക്കും പലവട്ട ചർച്ചകൾക്കും ഗ്രൂപ്പ് വീതം വെയ്പുകൾക്കും ഒടുവിൽ പ്രഖ്യാപിച്ച വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ എഐസിസി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പടെയുള്ള നേതാക്കളുമായി പലവട്ട ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ വെച്ച് വടകരയിൽ കെ. മുരളീധരനെയും വയനാട്ടിൽ ടി. സിദ്ധീഖിനെയും പ്രഖ്യാപിച്ചത്. എന്നാൽ ഈ ലിസ്റ്റ് ഇതുവരെ എഐസിസി അംഗീകരിച്ചിട്ടില്ല.

കെപിസിസി നേതാക്കന്മാർ ഡൽഹിയിൽ തമ്പടിച്ചു ചർച്ച ചെയ്തു പുറത്തുവിട്ട ലിസ്റ്റ് പലതവണ തിരുത്തപ്പെട്ടിരുന്നു. മാർച്ച് ഏഴാം തീയതി പുറത്തുവന്ന ലിസ്റ്റിൽ കേരളത്തിലെ സ്ഥാനാർത്ഥികൾ ആരെല്ലാമെന്നുള്ള പരാമർശമില്ല. പിന്നീട് പുറത്ത് വന്ന രണ്ടാമത്തെ ലിസ്റ്റിലും കേരളത്തിലെ സ്ഥാനാർഥി വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല. മാർച്ച് 13നാണ് രണ്ടാം വട്ട സ്ഥാനാർഥി ലിസ്റ്റ് കോൺഗ്രസ് പുറത്ത് വിട്ടത്. മാർച്ച് 15ന് പുറത്ത് വിട്ട മൂന്നാംവട്ട സ്ഥാനാർഥി ലിസ്റ്റിലും കേരളത്തിലെ സ്ഥാനാർത്ഥികളെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഏറ്റവും ഒടുവിൽ മാർച്ച് പതിനാറിന് മുകുൾ വാസ്നിക് ഒപ്പിട്ടു പുറത്തിറക്കിയ ലിസ്റ്റിൽ കേരളത്തിലെ പത്ത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ആരെല്ലാമാണെന്നു പുറത്തുവന്നു. തുടർന്ന് മാർച്ച് 19-ന് പുറത്ത് വന്ന ലിസ്റ്റിൽ ആലപ്പുഴയും ആറ്റിങ്ങലും ഉൾപ്പെടുത്തി.

എന്നാൽ കെപിസിസി നേതൃത്വം ഡൽഹിയിൽ വെച്ച് പുറത്ത് വിട്ട വടകരയിലെയും വയനാട്ടിലെയും സ്ഥാനാർഥികളായി കെ. മുരളീധരനെയും ടി. സിദ്ധീഖിനെയും ഇതുവരെ എഐസിസി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എന്ന് വേണം കരുതാൻ. മണ്ഡലത്തിൽ പ്രചാരണങ്ങൾ ഇതിനോടകം ഇരുവരും നടത്തി തുടങ്ങിയെങ്കിലും കേരളത്തിൽ നിന്ന് തന്നെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. വയനാട് മണ്ഡലത്തിൽ സിദ്ധീഖിനെ നിർത്തുന്നതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് വയനാട് കോൺഗ്രസ് നേതൃത്വം എതിർപ്പ് അറിയിച്ച് പലകുറി ഇ മെയിൽ അയച്ചിരുന്നു.

ആദ്യം പുറത്ത് വിട്ട ലിസ്റ്റ്

രണ്ടാമത് ആറ്റിങ്ങലും ആലപ്പുഴയും ഉൾപ്പെടുത്തി പുറത്ത് വിട്ട ലിസ്റ്റ്

രാഹുൽ ഗാന്ധിയോട് ആലോചിക്കാതെയാണ് വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. ഇത് സംബന്ധിച്ച കടുത്ത അതൃപ്‍തി അന്ന് തന്നെ ഹൈക്കമാൻഡ് കേരളം നേതൃത്വത്തിനെ അറിയിച്ചിരുന്നു. എഐസിസി അംഗീകരിക്കാതെ സ്ഥാനാർഥി ലിസ്റ്റ് പുറത്ത് വിട്ടത് ശരിയായ നടപടി അല്ലെന്ന് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയെയും എഐസിസിയെയും അറിയിക്കാതെ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടതിലുള്ള അമര്ഷമാണ് ഇതവരെ സ്ഥാനാർഥി പട്ടികയിൽ മുരളീധരനെയും സിദ്ധീഖിനെയും ഉൾപ്പെടുത്താത്തത് എന്നറിയുന്നു. 

കെ മുരളീധരൻ ഡൽഹിക്ക് വരുന്നതിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും താല്പര്യമില്ലെന്നാണറിയുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്ക് മുരളി ധരൻ പ്രവേശിക്കുന്നത് വേണുഗോപാലിൻ്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സമാകുമെന്ന് ഭയപ്പെടുന്നു. രാഹുൽ ഗാന്ധിയുമായി അടുത്തിടപഴകുന്ന വേണുഗോപാൽ മുരളീധരനെ സംസ്ഥാനത്തു തന്നെ തളച്ചിടാനാണ് കൂടുതൽ താല്പര്യം. മുരളീധരനെ ഒഴിവാക്കണമെന്ന് രാഹുലിനോട് വേണുഗോപാൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. മാറ്റത്തിനായി നടപടിയുണ്ടാകുമോ എന്ന് വ്യക്തമല്ല

Read Also  ശബരിമലയിലെ അന്തിമവിധി ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം: ബാബരി മസ്ജിദ്/ അയോധ്യ വിഷയങ്ങളെ വോട്ടാക്കാൻ ബിജെപി ശ്രമം

എഐസിസി സ്ഥാനാർഥി പട്ടിക പൂർണ്ണരൂപം

AICC_PR_LS_List Third_List_INC Sixth_List-_LS

Third_List_INC

AICC_PR_LS_List

PR_LS_IV

Spread the love

Leave a Reply