Thursday, January 20

അതിജീവിച്ചവരെ ഒരു തരത്തിലും ഒരു വിധത്തിലും അംഗീകരിക്കാൻ തയ്യാറാകാത്തവരാണ് കേരളത്തിലെ പുരുഷന്മാർ; കെ. ആർ. മീര

അതിജീവിച്ചവരെ ഒരു തരത്തിലും ഒരു വിധത്തിലും അംഗീകരിക്കാൻ തയ്യാറാകാത്തവരാണ് കേരളത്തിലെ പുരുഷന്മാരെന്ന് എഴുത്തുകാരി കെ. ആർ. മീര.

നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെത്തുടർന്ന് WCC അംഗങ്ങളായ നാല് നടികൾ അമ്മയിൽ നിന്നും രാജിവച്ച പശ്ചാത്തലത്തിൽ എഴുത്തുകാരി കെ.ആർ മീര scroll.in ന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ പുരുഷൻമാരെപ്പറ്റിയുള്ള ഈ പൊതു അഭിപ്രായം നടത്തിയത്.

മലയാള സിനിമയുടെ ചരിത്രത്തിൽത്തന്നെ ഇത്ര മാത്രം ശക്തവും ബുദ്ധി പരവുമായ ഒരു നീക്കമുണ്ടായിട്ടില്ലെന്നാണ് വിമൻ ഇൻ സിനിമാ കലക്ടീവിന്റെ രൂപീകരണത്തെപ്പറ്റി മീര അഭിപ്രായപ്പെട്ടത്.

അസഹിഷ്ണുത നിറയുന്ന കേരള സമൂഹത്തിനു നേരെ ഈ ശതാബ്ദത്തിൽ നടന്ന ഏറ്റവും വലിയ വിപ്ലവമായി ഇതിനെ കാണുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. കാരണം WCC മുന്നോട്ടുവയ്ക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾ ലോകത്തെ തൊഴിലിടങ്ങളിലെ സ്ത്രികൾ പൊതുവായി അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. മാത്രമല്ല ഈ അരോപണം ഉന്നയിക്കപ്പെടുമ്പോഴും നിർവികാരരും അഹംഭാവികളുമായ പുരുഷൻമാരുടെ വികാരപരമായ അവസ്ഥ ശരിക്കും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. അതിദയനീയമായ അവസ്ഥയെന്തെന്നാൽ കാര്യങ്ങളെ ശരിയായി വിലയിരുത്താൻ പോലും കഴിയാത്ത തരത്തിലുള്ളതാണ് അവരുടെ സംഘത്തിലുള്ള പുരുഷൻമാരെന്നതാണ്. ഒരു കൂട്ടം പെണ്ണുങ്ങൾ പ്രൈമറി കുട്ടികളെ മനുഷ്യാവകാശത്തെപ്പറ്റിയും ഭരണഘടനാവകാശത്തെപ്പറ്റിയുമുള്ള ഗവേഷണ പ്രബന്ധത്തിന്റെ ചർച്ചയ്ക്ക് വിളിക്കുന്നത് പോലെയാണെന്നും കെ.ആർ മീര അഭിപ്രായപ്പെടുന്നു.

മലയാളികളുടെ പുരുഷാധിപത്യ മനോഭാവത്തെപ്പറ്റിയും കെ.ആർ മീര വളരെ ശക്തമായ ഭാഷയിൽ തുറന്നു പറയുന്നു.

കേരളത്തിലെ മധ്യ വർഗ്ഗപുരുഷൻ സ്ത്രീകളുടെ ഏതു തരത്തിലുള്ള വിപ്ലവങ്ങൾക്കും എതിരാണ്. പൊതുവേ അവർ അതിജീവനത്തിലേർപ്പെടുന്നവരെ ഒരു തരത്തിലും അംഗീകരിക്കുന്നവരല്ല.അവർ ഇരയെ അംഗീകരിക്കും, അവർക്ക് കറുപ്പോ വെളുപ്പോ സാരികൾ നൽകും, ഇരുപത്തിനാല് മണിക്കൂറും വിലപിക്കാൻ അവരെ പ്രേരിപ്പിക്കും, ഒരിക്കലും പൊതുവേദിയിൽ തിരിച്ചെത്തുന്നതോ സന്തോഷിക്കുന്നതോ അവർക്ക് അംഗീകരിക്കാൻ കഴിയില്ല.

ബലാൽസംഗം എന്ന ആശയംപോലും അംഗീകരിക്കാർ അവർക്ക് കഴിയില്ല. അവരെ സംബന്ധിച്ച് രണ്ട് തരത്തിലേ ലൈംഗിക ബന്ധങ്ങളുള്ളൂ. ഒന്ന് പരാതിയില്ലാതെയും രണ്ട് പരാതിയോടെയും. ബലാൽസംഗമെന്നത് അവരെ സംബന്ധിച്ച് പരാതിയോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ്. അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണതെന്ന് അവർക്ക് അംഗീകരിക്കാൻ കഴിയില്ല. അവരെ സംബസിച്ച് സ്ത്രിക്ക് അവളുടെ ശരീരത്തിൽ യാതൊരു വിധ അവകാശവുമില്ല.

അമ്മയുടെ അംഗങ്ങൾ എങ്ങനെയാണ് ദിലീപ് ഉൾപ്പെട്ട സംഭവത്തിൽ പ്രതികരിച്ചതെന്നു നോക്കുക. അവർ ദിലീപിനു വേണ്ടി പ്രതിരോധിക്കുകയായിരുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകി. ആണുങ്ങൾ മാത്രമല്ല, വനിതാ അംഗങ്ങളും ദിലീപിനു വേണ്ടി രംഗത്തുവന്നു.

ഇതെല്ലാം സൂചിപ്പിക്കുന്നത് പുതിയ കേരളത്തിന്റെ പുരുഷ – പണ – അധികാര മേധാവിത്വത്തിന്റെ തെളിവാണെന്നും ഒരു പക്ഷേ ദിലീപ് വളരെ സാമ്പത്തിക ശേഷിയില്ലാത്ത ഒരു കടുംബത്തിന്റെ പ്രതിനിധിയായിരുന്നെങ്കിൽ ഒരു അംഗമെങ്കിലുമയാളെ പിന്തുണയ്ക്കുമായിരുന്നോ? എന്നാൽ W CC നിലനിൽക്കുന്നത് നിസഹായർക്കൊപ്പമാണ് അവർ അവർക്ക് വേണ്ടി മാത്രമല്ല മറിച്ച് വരും കാലത്തിനു വേണ്ടിയുമാണ് നിലകൊള്ളുന്നത്.

Read Also  ആത്മാഭിമാനമുള്ള സ്ത്രീകളെ അംഗീകരിക്കില്ല, ഒരു ലക്ഷം അംഗത്വ ഫീസ്: നടിമാരുടെ പ്രതിഷേധം സിനിമ ഗുണ്ടായിസത്തിനെതിര

ഇന്ത്യൻ പ്രാദേശിക സാഹിത്യത്തെപ്പറ്റിയും അതിൽ നിന്നും അകറ്റി നിർത്തപ്പെട്ട സ്ത്രീ പ്രാതിനിധ്യത്തെപ്പറ്റിയും അവർ വിലയിരുത്തിയത് മലയാളത്തെ മാത്രമായി മാറ്റിനിർത്തേണ്ടയെന്നും നമ്മുടെ പ്രാദേശിക ഭാഷാ സാഹിത്യങ്ങളെല്ലാം വളർന്നത് ഒരിക്കൽ പോലും അച്ചടിമഷി പുരണ്ടിട്ടില്ലാത്ത പെണ്ണഴുത്തുകാരുടെ ശവപ്പറമ്പിൽ നിന്നു തന്നെയാണെന്നും മുൻ മാധ്യമ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ മീര വിലയിരുത്തുന്നു.

Spread the love