Saturday, January 29

രതിയും ക്രൗര്യവും നിറഞ്ഞ താമസ ഗാഥകൾ

അന്തരിച്ച സാഹിത്യകാരൻ ബി. മോഹനചന്ദ്രനെ അനുസ്മരിച്ച് കെ. രാജേഷ് കുമാർ എഴുതുന്നു

 

മുൻ കുവൈത്ത് സ്ഥാനപതിയും എഴുത്തുകാരനുമായ ബി.എം.സി. നായർ അന്തരിച്ചുവെന്ന വാർത്ത കണ്ടപ്പോൾ മലയാളികൾ അത് എഴുത്തുകാരൻ മോഹനചന്ദ്രൻ ആയിരുന്നു എന്ന് തിരിച്ചറിയാതെ പോയെങ്കിൽ അതിൽ അതിശയമില്ല. കാരണം മോഹനചന്ദ്രന്റെ എഴുത്തുകളൊന്നും ഏറെക്കാലമായി കണ്ടിട്ടേയില്ല. എന്നാൽ എഴുപതുകളിലും എൺപതുകളിലും പുസ്തകവായനയുടെയും എഴുത്തിന്റെയും വസന്തത്തിൽ മോഹനചന്ദ്രന്റെ നോവലുകൾ ഏറെ വായിക്കപ്പെട്ടിരുന്നു. ‘കലിക’യും ‘കാക്കകളുടെ രാത്രി’യുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികൾ. കലിക പിന്നീട് ആ പേരിൽ തന്നെ സിനിമയുമായിട്ടുണ്ട്. മാന്ത്രിക നോവൽ ആയിരുന്നു കലിക. അത് അന്ന് മലയാളത്തിൽ ഒരു പുതുമയുമായിരുന്നു. പിന്നീട് ആ ഗണത്തിൽ മലയാളത്തിൽ ഉണ്ടായ പിവി തമ്പിയുടെ ‘കൃഷ്ണപ്പരുന്ത്’ പോലുള്ള നോവലുകൾ ചവറുകളായിരുന്നു. എന്നാൽ കലിക വായനാസുഖമുള്ള അടിക്കെട്ടുള്ള നല്ല നോവൽ ആയിരുന്നു. സ്ത്രീ, കേന്ദ്ര കഥാപാത്രമായ നോവൽ എന്ന നിലയിലും കലിക പുനർ വായിക്കപ്പെടേണ്ടതാണ്. രാജീവ് ശിവശങ്കറിന്റെ ‘തമോവേദം’ എന്ന നോവൽ ഏതാനും വർഷങ്ങൾക്ക് മുൻപ് പ്രസദ്ധീകരിച്ചപ്പോൾ പഴയ വായനക്കാർ പെട്ടെന്ന് കലികയെ ഓർക്കുകയുണ്ടായി. കലികയോട് തമോവേദത്തിനു സാദൃശ്യം ഒന്നുമില്ല. എങ്കിലും രണ്ടിലേയും താമസ അന്തരീക്ഷം ചിലരെങ്കിലും ഓർത്തെടുത്തു.

എഴുപതുകളിൽ അന്നത്തെ കൗമാരത്തെ ത്രസിപ്പിച്ച എഴുത്തുകാരൻ എന്ന നിലയിലാണ് മോഹനചന്ദ്രന്റെ സ്ഥാനം. പോപ്പുലർ റൈറ്റർ എന്ന് വിളിക്കാം. നോവൽ വായിച്ചാൽ കൗമാരക്കാർ വഴിതെറ്റുമോ എന്ന അന്നത്തെ മുതു നെല്ലിക്കകൾ കരുതിയ കാലം. നിഷേധികളായ കൗമാരക്കാർ ഒളിച്ചും, അൽപ്പം മുതിർന്നവർ വെളിച്ത്തിലും മോഹനചന്ദ്രന്റെ നോവൽ വായിച്ചു.

‘കാപ്പിരി’ എന്ന മോഹനചന്ദ്ര്റെ നോവലം ശ്രദ്ധേയമായിരുന്നു. ഇണചേർന്ന് വിലങ്ങനെ നിന്ന പട്ടികളുടെ ഇടയിൽ ഇരുമ്പു തോട്ടി ഇട്ടു വലിച്ചു അവയെ കൊല്ലുന്ന ഒരു കഥാപാത്രത്തെ കാപ്പിരിയിൽ വായിച്ചത് ഓർമ്മയിൽ വരുന്നു. ഇത്തരം ഉൾനാടൻ കഥാപാത്രങ്ങളും ജീവിതങ്ങളുമാണ് ആ ഐഎഫ്എസ്കാരൻ ആവിഷ്ക്കരിച്ചത്. രഎസതിയ ും ക്രോധവുമായിരുന്നു ആ കൃതികളുടെ സ ്ഥായി ഭാവങ്ങ ൾ.

എഴുത്തൊക്കെ ഉപേക്ഷിച്ചു തമിഴ് നാട്ടിൽ വിശ്രമജീവിതം നയിക്കവേയാണ് അദ്ദേഹം വിട പറയുന്നത്. നമ്മുടെ ജനപ്രീയ നോവലിന്റെ ചരിത്രത്തിൽ മോഹനചന്ദ്രന്റെ കൃതികൾ അടയാളപ്പെട്ട് കിടക്കും. ഇത്തരം ജനപ്രീയ നോവലുകൾ വായിക്കപ്പെടുന്ന ഒരു കാലം കറങ്ങിത്തിരിഞ്ഞ് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ആ നോവലുകളും കഥാകാരനും അങ്ങനെ വിസ്മൃതിയിൽ ലയിക്കേണ്ടവയല്ല.

 

Spread the love
Read Also  നോവലിസ്റ്റ് കമൽ സി ചവറ തന്നെ മതപരിവർത്തനത്തിനു പ്രേരിപ്പിക്കുന്നതായി ദലിത് യുവതി

81 Comments

Leave a Reply