Thursday, January 20

‘ഗജ’യില്‍ ദുരിതമനുഭവിക്കുന്ന അയല്‍ക്കാരെ സഹായിക്കാനായി കെ എസ് ഇ ബി

നമുക്ക്  പ്രളയകാലത്ത് അയല്‍ വാസികളില്‍ നിന്നും ഒഴുകിയ സഹായം മറക്കാനായില്ല. അതുകൊണ്ടുതന്നെ ഗജ ചുഴലിക്കാറ്റില്‍ നിന്നും കര കയറാന്‍ കേരളവും അവരെ സഹായിക്കുന്നു. ഗജ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ വെളിച്ചത്തിനുള്ള സഹായവുമായി കെ എസ് ഇ ബി സംഘം എത്തി. കേരള വൈദ്യുതി വകുപ്പിലെ 100 ജീവനക്കാരടങ്ങിയ പുനരധിവാസസേനയാണ്  തമിഴ് നാട്ടില്‍ എത്തിയിരിക്കുന്നത് . 

ഒറ്റപ്പെട്ടുപോയ പ്രദേശമായ തഞ്ചാവൂര്‍ ജില്ലയിലെ പുതുക്കോട്ട, ഗന്ധര്‍വ്വകോട്ട, തുടങ്ങിയ സ്ഥലങ്ങളിലാണ് കെ എസ് ഇ ബി പ്രവര്‍ത്തനം നടത്തുന്നത്. ഗജയുടെ നാശം കെട്ടടങ്ങുംമുമ്പേ എത്തിയ കനത്ത മഴ ഈ ജില്ലയെ കൂടുതല്‍ ദുരിതത്തിലാഴ്ത്ത്തിയിരുന്നു. മഴയുംകൂടി കഴിഞ്ഞതോടെ തഞ്ചാവൂര്‍ ജില്ലയിലെ വൈദ്യുതബന്ധം താറൂമാറായിരിക്കുകയാണ്. 

ഏഴു ദിവസമായി ഈ പ്രദേശങ്ങളില്‍  വൈദ്യുതിയില്ലാതെ ജനം വലയുകയാണ്. 2500  പോസ്ടുകളാണ് ഒടിഞ്ഞുവീണത്. കേരളത്തില്‍നിന്നും വാഹനങ്ങളും തകരാറുകള്‍ പരിശോധിക്കുന്നതിനുള്ള വൈദ്യുതോപകരണങ്ങളും എഞ്ചിനിയറിംഗ് യൂണിറ്റുകളടക്കമുള്ള സാമഗ്രികളുമായാണ് അവര്‍ എത്തിയിരിക്കുന്നത്. 

Spread the love
Read Also  ആഞ്ഞടിക്കുന്ന നാശം, ഗജ കൊടുങ്കാറ്റ് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം

Leave a Reply