Wednesday, January 19

മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന ഭയമാണ് തന്നെ ജയിലിലടച്ചതിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന ഭയംമൂലമാണ് തന്നെ അനന്തമായി ജയിലിലടക്കുന്നതിന് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ കള്ളക്കേസാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയ്ട്ട് ഓഫീസിന്റെ ഗൂഢാലോചന ഉണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇത്തരം കള്ളക്കേസുകൾ കൊണ്ടൊന്നും താൻ വീഴില്ല. നെഞ്ചുവേദനയൊന്നും അഭിനയിക്കില്ലെന്നും പി. ജയരാജനെ പരിഹസിച്ച് സുരേന്ദ്രൻ പറഞ്ഞു.

അതിനിടെ ചിത്തിര ആട്ട വിശേഷത്തിൽ ഉണ്ടായ അക്രമങ്ങളുടെ പേരിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റാന്നി ഗ്രാമന്യായാലയ കോടതിയാണ് കേസ് പരിഗണിച്ചത്. ചോദ്യം ചെയ്യണം എന്ന പൊലീസിന്റെ ആവശ്യവും ജയിൽ മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യവും നാളെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും

Spread the love
Read Also  രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് പ്രകാശ് രാജ്; 2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

Leave a Reply