Monday, January 24

കെ. സുരേന്ദ്രന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല

ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്​​ കണ്ണൂർ മജിസ്​ട്രേറ്റ്​ കോടതി ജാമ്യം അനുവദിച്ചു​. കണ്ണൂര്‍ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ്​ ജാമ്യം ലഭിച്ചത്​. കേസിൽ സുരേന്ദ്രനെതിരെ ഉണ്ടായിരുന്ന പ്രൊഡക്ഷൻ വാറൻഡ്​ പ്രകാരമാണ്​ പൊലീസ്​ സുരേന്ദ്രനെ ഹാജരാക്കിയത്​. കൊട്ടാരക്കര സബ്​ ജയിലിൽ നിന്നാണ്​ കണ്ണൂർ മജിസ്​ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്​. ഇന്നലെ കോഴിക്കോട്​ സബ്​ജയിലിൽ എത്തിച്ച സുരേന്ദ്രനെ ഇന്നാണ്​ കണ്ണൂരിലെത്തിച്ചത്​.

ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്ര​​ന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ചൊവ്വാഴ്ച്ച വീണ്ടും സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതുവരെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലേയ്ക്ക് മാറ്റും.

Spread the love
Read Also  ചൂടുപിടിച്ച ഒരു മണ്ഡലകാലം പെയ്തൊഴിയുന്നു . ജയിച്ചതാര് ? അവശേഷിച്ചതെന്ത് ?

Leave a Reply