കെ സുരേന്ദ്രനെ ബി ജെ പി സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. ഇനി വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു സംസ്ഥാനത്തു പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്‌ഷ്യം വെച്ചാണ് സുരേന്ദ്രനെ നിയമിച്ചുകൊണ്ടുള്ള തീരുമാനമെടുത്തതെന്ന് നിയമനകാര്യം അറിയിച്ചുകൊണ്ട് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വെളിപ്പെടുത്തിയത്. എം ടി രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയ പേരുകളും പരിഗണിച്ചിരുന്നു. എന്നാൽ ശബരിമല സമരത്തിൽ സുരേന്ദ്രന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നെന്നും അതുകൊണ്ടു സുരേന്ദ്രന്റെ പേര് അംഗീകരിക്കുകയാണെന്നും  നേതൃത്വം അറിയിച്ചു. ആർ എസ് എസ് അംഗീകാരത്തിനു ശേഷമാണ് ദേശീയ നേതൃത്വം സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ചത്.

നേരത്തെ പി എസ് ശ്രീധരൻ പിള്ള ഗവർണറായശേഷം സംസ്ഥാന അധ്യക്ഷ സ്ഥാനം തർക്കത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു. അന്ന് ആർ എസ് എസ് നേതൃത്വം സുരേന്ദ്രന്റെ പേര് അംഗീകരിച്ചില്ലെങ്കിലും ശബരിമല സമരത്തിൽ സുരേന്ദ്രൻ സജീവമായി പ്രതിഷേധവുമായി രംഗത്തുവന്നത് പരിഗണിച്ചു നിലപാട് മാറ്റുകയായിരുന്നു.

കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി പോയ സമയത്തുതന്നെ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിച്ചതാണ്‌. പക്ഷെ അന്ന് ആർ എസ് എസ് നേതൃത്വം സുരേന്ദ്രന് അനുകൂലമായി പ്രതികരിക്കാത്തതിനാലാണ് സമവായം എന്ന നിലയിൽ പി എസ് ശ്രീധരൻ പിള്ളയെ അധ്യക്ഷനായി നിയമിച്ചത്. സുരേന്ദ്രൻ ഇപ്പോൾ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കെ സുരേന്ദ്രൻ ബി ജെ പി അധ്യക്ഷനായി ചുമതയേറ്റു ; ചടങ്ങിൽ കുമ്മനവും ശോഭയും വിട്ടുനിന്നു

LEAVE A REPLY

Please enter your comment!
Please enter your name here