Friday, May 27

കെ സുരേന്ദ്രനെ രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു; ഇന്ന് ദേശീയപാത ഉപരോധിക്കും

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശനവിധിയിൽ പ്രതിഷേധിച്ചു പ്രക്ഷോഭം നടത്തുന്നതിനിടെ പോലീസ് വിലക്ക് ലംഘിച്ച് പമ്പയിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ബി ജെ പി ജനറൽ കെ സുരേന്ദ്രനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഇന്നു രാവിലെ പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്റ്റ്രേറ്റ് കോടതിയാണു റിമാൻഡ് ചെയ്തത്.

സുരേന്ദ്രനെ ഇന്നുരാവിലെതന്നെ  കൊട്ടാരക്കര സബ് ജയിലിലേയ്ക്ക് മാറ്റും. അന്യായമായി സംഘം ചേരൽ പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റം ചുമത്തിയാണു സുരേന്ദ്രനെ അറസ്റ്റു ചെയ്തിരുന്നത്. ഒപ്പം അറസ്റ്റുചെയ്ത മറ്റ് രണ്ടുപേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.

ഇത് സർക്കാരിൻ്റെ പ്രതികാരനടപടിയാണെന്നു സുരേന്ദ്രൻ പ്രതികരിച്ചു. ഇത് രാഷ്ട്രീയപ്രേരിതമാണു.  ജയിലിൽ പോകാൻ ഒരു മടിയുമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. അയ്യപ്പനുവേണ്ടി ഒരായുസ്സ് മുഴുവൻ ജയിലിൽ കിടക്കാനും തയ്യാറാണു. പോലീസ് തന്നെ മരുന്നു കഴിക്കാൻപോലും അനുവദിച്ചില്ലെന്നു സുരേന്ദ്രൻ ആരോപിച്ചു.

സുരേന്ദ്രൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനത്തെ ദേശീയപാത ഉപരോധിക്കും. രാവിലെ 10 മണി മുതലാണു ഉപരോധം ആരംഭിക്കുന്നത്.

Spread the love

Leave a Reply