മന്ത്രി കെ. ടി.ജലീലിനെതിരെ ഉയര്‍ന്ന ബന്ധു നിയമന ആരോപണങ്ങള്‍ മന്ത്രിയുടെ രാജിയിലേക്ക് നയിക്കുന്ന ഘട്ടം വന്നപ്പോൾ മന്ത്രിയുടെ രാജി ഒഴിവാക്കാനായി ബന്ധു കെ. ടി. അബീദ് രാജി വെച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയിൽ നിന്നാണ് അബീദിന്റെ രാജി.
ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നും മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോര്പറേഷന് എം.ഡിക്ക് അദീബ് കത്ത് നൽകി. കത്തിന്റെ പകർപ്പ് ന്യൂസ് 18 മലയാളം പുറത്ത് വിട്ടു.
യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ് ആണ് മന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ മറ്റാരെയും പ്രസ്തുത തസ്തികയിലേക്ക് യോഗ്യതയുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും തന്റെ ബന്ധു മാത്രമാണ് യോഗ്യതയുള്ള ആൾ എന്നുമായിരുന്നു മന്ത്രിയുടെ വാദങ്ങൾ. തുടർന്ന് മന്ത്രി കെ. ടി. ജലീലിനെതിരെ അഴിമതി ആരോപണങ്ങൾ ഓരോന്നായി ഉയർന്ന വരാൻ തുടങ്ങിയപ്പോഴാണ് ഇപ്പോൾ മന്ത്രിയെ രക്ഷിക്കാൻ അബീദ് രാജി വെച്ചിരിക്കുന്നത്.