Friday, May 27

കെ. ടി. അദീപ് സർക്കാരിൽ നിന്ന് ചെലവുകൾക്കായി ആവശ്യപ്പെട്ടത് ലക്ഷങ്ങൾ; വിവരാവകാശ രേഖ പുറത്ത്

മന്ത്രി കെ. ടി. ജലീലിലിനെതിരായ ബന്ധു നിയമന ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. തന്റെ ബന്ധു സ്വകാര്യ സ്ഥാപനത്തിലെ 1,10,000 രൂപ ശമ്പളം ഉപേക്ഷിച്ച് 86,000 രൂപയ്ക്ക് ജോലി എടുക്കാന്‍ വന്നത് വലിയ ത്യാഗമായി അവതരിപ്പിച്ച മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു. മാസം തോറും പതിനായിരക്കണക്കിന് രൂപയാണ് കെ. ടി. അദീപ് സർക്കാരിൽ നിന്ന് ചെലവുകൾക്കായി ആവശ്യപ്പെട്ടത്. ആവശ്യങ്ങൾ നിരത്തി അദീപ് നൽകിയ അപേക്ഷ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടു.

പെട്രോൾ ആവശ്യങ്ങൾക്കായി വാർഷിക തുകയായി ഒരുലക്ഷത്തോളം രൂപയാണ് അദീപ് ആവശ്യപ്പെട്ടത്. കൂടാതെ 10000 രൂപയിൽ അധികമാണ് ഫോൺ വിളികൾക്കായി മന്ത്രിയുടെ ബന്ധു ആവശ്യപ്പെട്ടത്. 1500 രൂപയിൽ താഴെ കേരളത്തിലെ സകല മൊബൈൽ ഓപ്പറേറ്റർമാരും അൺലിമിറ്റഡ് കോളുകളും ഡാറ്റയും നൽകുമ്പോഴാണ് 10,000 രൂപ അദീപ് ആവശ്യപ്പെട്ടിട്ടുള്ളത്. വർഷം 6000 രൂപ വിനോദ ആവശ്യങ്ങൾക്ക് നൽകാനും അദീപ് നൽകിയ അപേക്ഷയിൽ പറയുന്നു. പത്രം വാങ്ങാന്‍ 550 രൂപ, വാഹനവുമായി ബന്ധപ്പെട്ട അലവന്‍സ് 4250 രൂപ ഫര്‍ണിച്ചര്‍ അലവന്‍സ് 3000 രൂപ തുടങ്ങി ഒരു നീണ്ട പട്ടിക തന്നെ അലവന്‍സ് ആവശ്യപ്പെട്ടുകൊണ്ട് കെ.ടി അദീപ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ വര്‍ഷത്തില്‍ രണ്ടരലക്ഷം രൂപയുടെ അധിക അലവന്‍സും മന്ത്രി ബന്ധു ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രി കെ. ടി. ജലീലിന്റെ ബന്ധു സർക്കാരിനെ സേവിക്കാനായിരുന്നില്ല സ്വകാര്യ സ്ഥാപനത്തിലെ ജോലി കളഞ്ഞു സർക്കാർ ഡെപ്യൂട്ടേഷനിൽ ബന്ധു നിയമനത്തിലൂടെ അധികാരത്തിൽ കയറിയത് എന്ന് ഇതോടെ കൂടതൽ വ്യക്തമാവുന്നു.

Spread the love
Read Also  ബന്ധു നിയമന വിവാദം അംഗീകരിച്ച് കെ.ടി. ജലീൽ; യോഗ്യതയുള്ള ആളെ കിട്ടാത്തതിനാലാണെന്ന് വിശദീകരണം

Leave a Reply