Friday, May 27

സ്വകാര്യ കോർപ്പറേറ്റ് സർവകലാശാല തുടങ്ങാൻ ജലീൽ ചട്ടങ്ങൾ മറികടന്ന് അനുമതി നൽകി

സ്വകാര്യ കോർപ്പറേറ്റ് സർവകലാശാല തുടങ്ങാൻ മന്ത്രി കെ. ടി. ജലീൽ ചട്ടങ്ങൾ മറികടന്ന് അനുമതി നൽകിയതായി കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. ആരോപിച്ചു. ബംഗളൂരു ആസ്ഥാനമായ ജെയിന്‍ സര്‍വകലാശാലയ്ക്കാണ് കൊച്ചിയില്‍ ഓഫ് ക്യാമ്പസ് തുടങ്ങുന്നത്തിനായി ചട്ടങ്ങൾ മറികടന്ന് അനുമതി നൽകിയതെന്ന് കെ.എന്‍.എ. ഖാദര്‍ ആരോപിച്ചു.

യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം സര്‍വകലാശാലകള്‍ക്ക് അതിന്റെ ആസ്ഥാന പരിധിക്ക് അപ്പുറം ക്യാമ്പസുകളോ പഠന കേന്ദ്രങ്ങളോ തുടങ്ങാനാവില്ലന്നിരിക്കെയാണ് ജെയിന്‍ സര്‍വകലാശാല കൊച്ചിയില്‍ ഓഫ് ക്യാമ്പസ് ആരംഭിക്കുന്നത്. ഇതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് അനുമതി നല്‍കിയെന്നാണ് കെ.എന്‍.എ. ഖാദര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ രജിസ്റ്റർ ചെയ്ത ISDC എന്ന സ്ഥാപനത്തിന് ഈ സംരഭത്തില്‍ പങ്കാളിത്തം നല്‍കിയതിന് പിന്നില്‍ സംശയമുണ്ടെന്നും യു.ജി.സി. ചട്ടം മറികടന്നതിന്റെ പേരില്‍ സംസ്ഥാനത്ത് തന്നെ പല ഓഫ് ക്യാമ്പസുകളും മുൻപ് അടച്ചു പൂട്ടിയിട്ടുണ്ട്. എന്നാൽ ഇതെല്ലം വിസ്മരിച്ചുകൊണ്ടാണ് സർവകലാശാലയ്ക്ക് പ്രവർത്തനാനുമതി നൽകിയതെന്നാണ് കെ.എന്‍.എ. ഖാദര്‍ ആരോപിക്കുന്നത്.

Spread the love
Read Also  മന്ത്രി കെ.ടി. ജലീലിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

Leave a Reply