Wednesday, January 19

കെ.ടി. ജലീൽ ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി കെ.ടി.ജലീല്‍ ഒരു നിമിഷം പോലും പാഴാക്കാതെ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സ്വന്തക്കാരെ തങ്ങളുടെ വകുപ്പുകളിലെല്ലാം തിരുകി കയറ്റുന്ന പരിപാടി ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതൽ തുടങ്ങിയതാണന്നും അദ്ദേഹം ആരോപിച്ചു.

നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി അഭിമുഖത്തില്‍ പങ്കെടുക്കാത്തയാളെ പിതൃസഹോദരന്റെ കൊച്ചുമകനാണ് എന്ന ആനുകൂല്യത്തില്‍ ന്യുനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത് ഗുരുതരമായ കൃത്യവിലോപവും സ്വജനപക്ഷപാതവുമാണന്നും ഇ.പി ജയരാജന്‍ ഇതേ ആരോപണത്തിന്റെ പേരിലാണ് രാജിവയ്‌ക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യുനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ എംഡി തന്നെ ഇപ്പോള്‍ നിയമിക്കപ്പെട്ട ആള്‍ അഭിമുഖത്തിന് എത്തിയില്ല എന്നു വ്യക്തമാക്കിയതോടുകൂടി മന്ത്രി കെ.ടി ജലീല്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്. ഇനിയും സ്ഥാനത്ത് കടിച്ചു തൂങ്ങി നാണംകെടാതെ കെ‌.ടി.ജലീല്‍ എത്രയും പെട്ടെന്നു രാജിവച്ചു പുറത്തു പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കെ. ടി. ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയർത്തികൊണ്ട് വന്നത് യൂത്ത് ലീഗായിരുന്നു. ആദ്യം രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർ ജലീലിനെതിരെ അന്വേഷണം മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്.

Spread the love
Read Also  മുസ്ലിം ലീഗ് യു ഡി എഫ് വിടുന്ന കാര്യം സജീവ ചർച്ചയിൽ

Leave a Reply