Sunday, January 16

കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം

മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത്​ലീഗ്​ നടത്തിയ മാർച്ചിൽ സംഘർഷം.​ ‘മന്ത്രി കൊച്ചാപ്പ രാജി വെക്കുക’ എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധ മാർച്ച്. കോഴിക്കോട്ടെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലേക്ക്​ യൂത്ത്​ലീഗ്​ ജില്ലാ മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ആണ് സംഘർഷം ഉണ്ടായത്. എം. കെ. മുനീർ എം.എൽ.എ. ആണ് മാർച്ച് ഉദ്‌ഘാടനം ചെയ്തത്.

പോലീസ് മാർച്ച്​ ​തടഞ്ഞതിനെ തുടർന്ന് ​​ബാരിക്കേഡുകൾ മുറിച്ചുകടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിന്‌ കാരണം. തുടർന്ന്​ പോലീസ്​ ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധക്കാരെ പിന്നീട്​ അറസ്റ്റ്​ ചെയ്ത്‌ വിട്ടയച്ചു.

മന്ത്രി കെ.ടി. ജലീൽ ബന്ധു നിയമനം നടത്തി എന്ന ആരോപണം ഉന്നയിച്ചത് യൂത്ത് ലീഗ് ആയിരുന്നു. തുടർന്ന് മന്ത്രി തന്നെ ഇത് പരോക്ഷമായി അംഗീകരിക്കുകയും ചെയ്തിരുന്നു. യോഗ്യതയുള്ള ആരെയും ലഭിക്കാത്തതിനാലാണ് ബന്ധുവിനെ നിയമിച്ചത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കെ. ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.

ബന്ധുനിയമനത്തിൽ ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട് ന്യൂനപക്ഷ കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പ്രകോപനമില്ലാതെയാണ് ജലപീരങ്കി പ്രയോഗിച്ചതെന്ന് യൂത്ത്‌ലീഗ് ആരോപിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ മാർച്ച് ഉൽഘാടനം ചെയ്തു.#KtJaleel_corruption_Nepotism #MuslimYouthLeagueMarch

Muslim Youth League ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ನವೆಂಬರ್ 5, 2018

Spread the love
Read Also  ബന്ധു നിയമനത്തിൽ നൽകിയ പരാതി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പി. കെ. ഫിറോസ്

Leave a Reply