Saturday, January 29

സ്ത്രീകൾ പ്രവേശിക്കണമെന്നാണ് താത്പര്യമെന്ന ഓ രാജഗോപാലിൻ്റെ മുൻ നിലപാടിൻ്റെ തെളിവുമായി മന്ത്രി

ശബരിമല യുവതീ പ്രവേശത്തെ സംബന്ധിച്ച്  നേരത്തേതന്നെ നിലപാടുകളിൽ വ്യതിചലിച്ചുകൊണ്ടിരിക്കുന്നുവെന്ന ആരോപണം ബിജെപി കേരളഘടകത്തിനേയും സംസ്ഥാന അഅധ്യക്ഷനേയും വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴാണ് ദേവസ്വം മന്ത്രി  കടകമ്പള്ളി  സുരേന്ദ്രൻ ഇന്ന് സഭയിൽ ഓ രാജഗോപാലിൻ്റെ നിലപാടിനെപ്പറ്റിയും സംശയം ഉന്നയിച്ചത്. രാജഗോപാൽ 1999 ൽ മാതൃഭൂമി പത്രത്തിലെഴുതിയ ഒരു ലേഖനമാണ് ഒരു പക്ഷേ അദ്ദേഹം പോലും മറന്നു തുടങ്ങിയ അന്നത്തെ നിലപാടിനെപ്പറ്റി ഓർമ്മിപ്പിച്ചത്.

സഭയിൽ ഓ രാജഗോപാലിൻ്റെ സാന്നിധ്യത്തിൽ തന്നെ കടകമ്പള്ളി ആ വാർത്ത അതു പോലെ വായിക്കുകയും ചെയ്തു.

` സുപ്രസിദ്ധ പിന്നണിഗായകൻ യേശുദാസിന് ഇന്നും അദ്ദേഹത്തിൻ്റെ ആരാധനാമൂർത്തിയായ ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ പോകാൻ സാധിക്കാത്ത വിലക്ക് നിലനിൽക്കുന്നു.എന്നാൽ അയ്യപ്പ ഭക്തൻമാരെ സംബന്ധിച്ച് ജാതിയും മതവും ദേശീയതയും ഒന്നും ബാധകമല്ല.എല്ലാ ഭക്തന്മാർക്കും ദേവസന്നിധിയിൽ എത്താൻ അവസർമ് ലഭിക്കുന്നത് തികച്ചും ചാരിതാർഥ്യമാണ്.എന്നാൽ എനിക്കു മനസിലാകാത്ത കാര്യം എന്തുകൊണ്ടാണ് അയ്യപ്പഭക്തരായ സഹോദരിമാരെ അയ്യപ്പ സന്നിധിയിൽ നിന്നുമകറ്റിനിർത്തുന്നു എന്നതാണ്….`

ലേഖനം തുടർന്നു വായിച്ചപ്പോൾ വന്യമൃഗങ്ങൾ നിറഞ്ഞ വനത്തിലൂടെയുള്ള യാത്ര പണ്ട് സ്ത്രീകൾക്ക് അപ്രാപ്യമായിരുന്നപ്പോൾ ഉണ്ടായ ആചാരമാണിതെല്ലാമെന്നുകൂടി അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്.

ഇപ്പോൾ തന്നെ ഗിരിവരാസനം പാടിയതിൻ്റെ പേരിൽ പൊല്ലാപ്പ് പിടിച്ച ഓ രാജഗോപാലിന് ശബരിമല വിഷയത്തിലേറ്റ രണ്ടാമത്തെ പ്രഹരമാണിത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും രാജഗോപാൽ ചിരിച്ചുകൊണ്ടുതന്നെ ഇതെല്ലാം കേട്ടിരുന്നു .എന്നിട്ട് അല്പം ഉറക്കെത്തന്നെ പറഞ്ഞു `ആലോചിക്കേണ്ടതാണ്.`

ഗവണ്മെൻ്റിൻ്റെ താത് പര്യം ഭരണഘടനാസംരക്ഷണമാണെന്നും സ്ത്രീ പ്രവേശനമായിരുന്നെങ്കിൽ എപ്പോഴേ അവിടെ സ്ത്രീകൾ പ്രവേശിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞുനിർത്തി.

Spread the love
Read Also  പത്തനംതിട്ട ആരോടൊപ്പം?

1 Comment

Leave a Reply