കവിത :പഴം വിൽപ്പനക്കാരൻ്റെ തത്വശാസ്ത്രം                               

കാജൽ അഹമ്മദ്                       വിവർത്തനം: വി കെ അജിത്കുമാർ

നീയെനിക്കൊരു മാതളപ്പഴം പോലെയാണ്
സഖി ആദ്യം കടിച്ചിട്ട് ഞാൻ ഉള്ളിലുള്ള  കാമ്പ് ചവച്ചു തുപ്പി                             
തുടർച്ചയായി നിന്നെ നഗ്നയാക്കുമ്പോൾ
എന്നിലെ ചിരകാല വേവായ നീ എനിക്ക് ഓറഞ്ചു പോലെയാണ്

നീയൊരു രുചിയുള്ള ആപ്പിളാണ്
ഉള്ളിൽ കുരുക്കളുള്ളതോ ഇല്ലാത്തതോ ആവാം

അയൽക്കാരാ
നീ പഴം മുറിക്കുന്ന കത്തി പോലെ
ഞങ്ങളുടെ ഉച്ചഭക്ഷണമേശയിൽ നീയില്ലെങ്കിൽ കൂടിയും
നീയൊരു നേരം കൊല്ലിയാണെന്നു പറഞ്ഞാൽ പൊറുക്കുമല്ലോ
എന്റെ പ്രിയ രാജ്യമേ
നിയെനിക്ക് ഒരു നാരങ്ങ പോലെയാണ്
നിന്റെ പേരു കേൾക്കുമ്പോൾ തന്നെ
ലോകത്തിന്റെ നാവിൽ വെള്ളം നിറയും
എന്നിൽ രോമഹർഷവും

അപരിചിതാ…
നീയാരൊക്കെയോ ആവാം
പക്ഷേ എനിക്ക് നീയൊരു തണ്ണീർ മത്തനാണ്
ഒരു കത്തിയായി നിന്നിലൂടെ കടന്നുപോകുമ്പോൾ

*കാജൽ അഹമ്മദ്                                     ഇറാക്കിലെ ഖുർദിസ്ഥാനിൽ 1967ൽ ജനിച്ചു. ഇരുപത്തിയൊന്നാം വയസിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചു’  ഖുർദിഷ് ഭാഷയിൽ വളരെ വിപ്ലവകരമായ പരീക്ഷണങ്ങൾ നടത്തി. ഇംഗ്ലീഷ് ,അറബിക്, നോർവീജിയൻ, ടർക്കിഷ് ഭാഷകളിലേക്ക് ഇവരുടെ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ബഹിഷ്കൃതരുടെയും ഒറ്റപ്പെടുന്നവരുടെയും വേദനകളുടെ തീവ്രമായ ഭാവാവിഷ്കാരമാണു കാജൽ അഹമ്മദിൻ്റെ കവിത

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഷംനാദ് റസൂലും ഞാനും ... ; ഷംനാദ് റസൂൽ എഴുതിയ കവിത

LEAVE A REPLY

Please enter your comment!
Please enter your name here