Monday, January 17

വീണ്ടും പരസ്യം പിൻവലിച്ച് കല്യാൺ ജൂവലേഴ്‌സ്; ഇത്തവണ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന്

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ രംഗത്തുവന്നത്തോടെ വീണ്ടും പരസ്യം പിൻവലിക്കാൻ നിർബന്ധിതരായി കല്യാൺ ജൂവലേഴ്‌സ്. അമിതാബച്ചനും മകളും അഭിനയിച്ച പരസ്യചിത്രമാണ് ഇത്തവണ പിൻവലിച്ചത്. മലയാളത്തിൽ ഇത് ബച്ചനും മഞ്ജുവാര്യരുമായിരുന്നു. ഓള്‍ ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷൻ നേരത്തെ പരസ്യത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബാങ്ക് ജീവനക്കാരുടെ മോശം പെരുമാറ്റവും വിശ്വാസം ഇല്ലാത്ത രീതിയിലുമാണ് പരസ്യചിത്രം നിർമ്മിച്ചിരുന്നത്. ഇത് ബാങ്കിങ് സംവിധാനത്തോട് തന്നെ അവിശ്വാസം ജനിപ്പിക്കുന്നതാണെന്നും ചിത്രം ഉടൻ പിൻവലിക്കണമെന്നും ബാങ്ക് ജീവനക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

‘പരസ്യം വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. മുഴുവൻ മാധ്യമങ്ങളിൽ നിന്നും പരസ്യം പിൻവലിക്കുകയാണ്. സങ്കല്‍പ്പ കഥയെ ആധാരമാക്കിയുള്ള പരസ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ പരസ്യത്തില്‍ കാണിക്കുന്നത് പോലെയല്ല. സമൂഹത്തിന് ബാങ്കിങ്ങ് മേഖല നല്‍കുന്ന സേവനത്തെ ബഹുമാനത്തോട് കൂടിയാണ് നോക്കികാണുന്നത്.’ കല്ല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്ല്യാണ രാമന്‍ പറഞ്ഞു.

‘വിശ്വാസം അതല്ലേ എല്ലാം’ ടാഗ് ലൈൻ പരസ്യത്തിൽ ഒരു മാസം തന്നെ രണ്ട് തവണ തനിക്ക് പെൻഷൻ കിട്ടിയെന്നും അതിൽ ഒന്ന് തിരിച്ചെടുക്കണമെന്നുമുള്ള ആവശ്യവുമായി വൃദ്ധനും മകളും ബാങ്കിൽ എത്തുന്നതും തുടർന്ന് ബാങ്കിലെ മോശം അവസ്ഥകളിലൂടെ കടന്നു പോകുന്നതുമാണ് പരസ്യം. ഒന്നര മിനിട്ടോളമായിരുന്നു പരസ്യത്തിന്റെ ദൈർഘ്യം.

നേരത്തെ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ഐശ്വര്യ റായ് അഭിനയിച്ച പരസ്യചിത്രവും കല്യാൺ ജൂവലേഴ്സിന് പിന്വലിക്കേണ്ടതായി വന്നിട്ടുണ്ട്. 2015ലാണ് ഈ പരസ്യം പിൻവലിക്കേണ്ടി വന്നത്. ഐശ്വര്യ റായിക്ക് കുട പിടിച്ചു നിൽക്കുന്ന കറുത്ത ഒരു ബാലന്റെ ചിത്രമാണ് ആൻ വിവാദങ്ങൾക്ക് കാരണമായത്. തുടർന്ന് വൻ തോതിലുള്ള എതിർപ്പുകൾ പരസ്യം നേരിട്ടതിനെ തുടർന്ന് കല്യാൺ പരസ്യം പിൻവലിക്കുകയായിരുന്നു. ഫോട്ടോഷൂട്ട് സമയത്ത് ഇത്തരത്തിൽ ആയിരുന്നില്ല ചിത്രീകരണമെന്നും പിന്നീടാണ് ബാലന്റെ ചിത്രം കൂട്ടിച്ചേർത്തതെന്നും ഐശ്വര്യ പറഞ്ഞിരുന്നു.

https://www.youtube.com/watch?v=_xE55EDXmcA&feature=youtu.be

കല്യാണ്‍ ജുവലറിയുടെ ബച്ചന്‍ പരസ്യത്തിനെതിരെ പരാതിയുമായി ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫഡറേഷന്‍

Spread the love
Read Also  സംവിധായകൻ ശ്രീകുമാര മേനോൻ തന്നെ അപായപ്പെടുത്തുമെന്ന പരാതിയുമായി മഞ്ജു വാരിയർ