Saturday, January 29

മുസ്‌ലിം ആവുക എന്നത് വിപ്ലവ പ്രവർത്തനമാണ്; ഞാൻ മുസ്ലീമാവുന്നു: കമൽ സി ചവറ

ജീവിതം തന്റെ തിരഞ്ഞെടുപ്പല്ലെങ്കിലും മരണവും മരണാനന്തര ജീവിതവും തന്റെ തിരഞ്ഞെടുപ്പാകണമെന്ന് ആഗ്രഹിച്ച നജ്മൽ ബാബുവിന്റെ ഒസ്യത്തിൽ നിന്ന് വിഭിന്നമായി ശവസംസ്ക്കാര ചടങ്ങുകൾ നടത്തിയതിനെതിരെ പ്രതിഷേധിച്ച് എഴുത്തുകാരൻ കമൽ സി ചവറ. ഒസ്യത്ത് പ്രകാരം നജ്മൽ ബാബുവിനെ ചേരമാൻ ജുമാ മസ്ജിദിൽ അടക്കണമെന്ന് സുഹൃത്തുക്കൾ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കളുടെ നിർബന്ധം മൂലം വീട്ടുവളപ്പിൽ സംസ്ക്കരിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കമൽ സി ചവറ ഇസ്ളാമാവുകയാണ് എന്ന് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് കമൽ സി ചവറ താൻ ഇസ്‌ലാമാവുകയാണ് എന്ന് വെളിപ്പെടുത്തിയത്.

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും ജീവിക്കാനല്ല മുസ്ലീമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്, സമരമാണ് എന്ന് കമൽ സി ചവറ പറയുന്നു. ഇന്ന് ഇവിടെ ഇന്ത്യയിൽ മുസ്ലീം ആവുകായെന്നത് വിപ്ലവപ്രവർത്തനമാണ് സമരമാണ് ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ അല്ല ഇസ്ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല നജ്മൽ ബാബുവിന്റെ അനുഭവത്തിൽ പ്രതിഷേധിച്ച് ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്നാണ് കമൽ സി ചവറ ഫേസ്‌ബുക്കിൽ കുറിച്ചത്. മുസ്ലീമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് തന്റെ കഴുത്ത് തയ്യാർ ആണെന്നും കമൽ സി ചവറ പറഞ്ഞു. കമൽ സി ചവറ എന്ന തന്റെ പേര് കമൽ സി നജ്മൽ എന്നും ഫേസ്‌ബുക്കിൽ മാറ്റിയുംമാണ് നജ്മൽ ബാബുവിനോട് ചെയ്ത അനീതിയോട് കമൽ സി ചവറ പ്രതികരിച്ചത്.

https://www.facebook.com/permalink.php?story_fbid=117349192573249&id=100028945067181

Spread the love
Read Also  മുസ്ലിങ്ങളുടെ വീട്ടിലെ പശുക്കൾ ലവ് ജിഹാദിൽപ്പെട്ടത്; പശുക്കളെ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ്

24 Comments

Leave a Reply