Thursday, January 20

ആണ്ടവനെ കൈവെടിഞ്ഞ ഭഗവാൻ..ഒരു തമിഴ് സ്നേഹകഥ…

 

    മക്കൾ നീതി മയ്യം പണിതിട്ട് ഉലകനായകൻ ഓടി നടക്കുകയാണ് .ആളെ കൂട്ടാൻ… ഗ്ലാമറോ സിനിമയോ പോരെന്നു തിരിച്ചറിയാൻ സ്റ്റൈൽ മന്നൻ്റെ തൂത്തുക്കുടി ഇടപാട് തന്നെ മതിയായിരുന്നു ഉലകനും .കേരളത്തിലെത്തുമ്പോൾ ഇരട്ട ചങ്ക് നൽകാൻ സി.പിഎം തയ്യാറായി നിക്കുന്നെങ്കിലും കുന്നംകുളത്ത് വോട്ടിട്ടാൽ കാരക്കുടീ ജയിക്കില്ലെന്ന തിരിച്ചറിവ് ഉലകനുണ്ട്. (മത്ത കുത്ത്യാ കുമ്പളം മുളക്കില്ല എന്നും സൈബർ വ്യാഖ്യാനമുണ്ട്)..

ആളെ കൂട്ടാൻ ഏതറ്റത്ത് വരെ പോകാനും വേണോങ്കി പെൺവേഷമുൾപ്പടെ ഏതവതാര വേഷവും കെട്ടാനറിയാവുന്ന നായകനൊരു പണി കിട്ടിയത് .. പണിയോ? അതേ പണിഞ്ഞത് ഒരു സ്കൂൾ വാധ്യാര്.. ഒരു രണ്ട് മാസത്തിനിടയ്ക്കു കണ്ട ഏറ്റവും സ്നേഹം തോന്നുന്ന ഒരു പോസ്റ്റ് .പോസ്റ്റ് എന്നൊക്കെ പറയുമ്പന്തന്നെ ഫേസ്ബുക്കാന്നറിയാല്ലോ?

ഭഗവാനെന്ന വാധ്യാര് സർക്കാർ നിശ്ചയിച്ച സ്ഥലമാറ്റ കുറിമാനവും വാങ്ങി അടുത്ത ലാവണം നോക്കി പോകാനൊരുങ്ങിയപ്പോൾ ആ മനുഷ്യനെ തടഞ്ഞത് ഒരു സ്കൂളിലെ മൊത്തം കുട്ടികളുങ്കൂടിയാരുന്നു. നോക്കണേ എന്നാ സ്നേഹ മാന്നേ..! ഒരു അധ്യാപകൻ എങ്ങനായിരിക്കണമെന്ന് ഭഗവാൻ നൽകിയ പാഠം.സാക്ഷാൽ ഏ ആർ റഹ്മാൻ മുതൽ അങ്ങ് വടക്കൂന്ന് ഹൃതിക്ക് റോഷൻ വരെയുള്ളവർ വരെ അഭിപ്രായം പറഞ്ഞ പോസ്റ്റ്..

ഈ സീൻ ഉലകനായകനെ വല്ലാതങ്ങ് പിടിച്ചുകുലുക്കി ഇവിടെ ജനിച്ചപ്പം മുതൽ ജീവിച്ച ലാവണമായ സിനിമാ വിട്ട് പോകുന്നെന്നു പറഞ്ഞിട്ടു പോലും ‘ അയ്യോ അച്ഛാ പോകല്ലേന്ന് ‘ പറയാൻ ഒരു മക്കളും വന്നില്ല…

ഭഗവാനെ നല്ല നമസ്ക്കാരം വാ എന്നുടെ പാർട്ടിയൊരുക്കുന്ന സ്വീകരണത്തിലേക്ക് നിങ്ങളെപ്പോലുള്ളവരാണ് വേണ്ടത്.. നായകൻ കരളുരുകി വിളിച്ചു. ഒന്നുമല്ലേ ഭഗവാനു ചുറ്റും കൂടിയ കിടാങ്ങൾക്ക് നാളെ വോട്ടവകാശം കിട്ടൂല്ലോ.. എന്നൊന്നും കരുതീട്ടല്ല .. ഒരു സ്നേഹം ഒരു പങ്കുവക്കൽ..

ഉം. ഹും.. വരമാട്ടെ .. ഭഗവാൻ മൊഴിഞ്ഞു

കാരണം.? ആണ്ടവൻ ( ഉലകന് ആണ്ടവനെന്നും ഒരവതാര മുണ്ടാരുന്നു)

ഞാനൊരു സർക്കാർ ജീവനക്കാരനാണ് സർ.. നിങ്ങളുടേത് ഒരു രാഷ്ട്രീയ പാർട്ടിയും … അത് നിയമപരമല്ല.ഭഗവാൻ വളരെ ശബ്ദം കുറച്ചു മൊഴിഞ്ഞു…

അങ്ങനെ ആണ്ടവനെക്കാണാൻ ഭഗവാൻ എത്തിയില്ല. കാരണം സർക്കാർ (ഇനി സർക്കാർ എന്നു പറയുമ്പം ഇളയ തളപതിയുടെ ആൾക്കാരെത്താതിരുന്നാ മതി.. ഇനി അങ്ങാരാണല്ലോ തമിഴിലെ സർക്കാർ )

 

Spread the love
Read Also  കമൽ ഹസ്സൻ അഭിനയം നിർത്തുന്നു, അവസാന ചിത്രത്തിൻറെ ചിത്രീകരണം ഈ മാസം ആരംഭിക്കും