Wednesday, January 19

കമല്‍ റാം സജീവും മനില സി മോഹനും മാതൃഭുമി വിട്ടു ; ഇനി മാതൃഭൂമിയില്‍ എഴുതില്ലെന്ന് എസ് ഹരീഷ്

മാതൃഭൂമിയില്‍നിന്നും   കമല്‍ റാം സജീവും മനില സി മോഹനും രാജിവച്ചു. എസ് ഹരീഷിന്‍റെ ‘മീശ’ നോവല്‍ വിവാദത്തെ തുടര്‍ന്ന് കുറെ നാളായി കമല്‍ മാതൃഭുമി മാനേജുമെന്റുമായി അകന്നു നില്‍ക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കമല്‍ റാം സജീവിനെ ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. പകരം സുഭാഷ് ചന്ദ്രന് ചുമതല നല്‍കുകയും ചെയ്തു. കമലിന് പകരം ചുമതലകളോന്നും നല്‍കിയിരുന്നില്ല. 

മാതൃഭൂമിയില്‍നിന്നും രാജിവെയ്ക്കുന്ന വിവരം കമല്‍ ട്വിട്ടറിലൂടെയാണ് പുറത്തുവിട്ടത്. കമലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോപ്പി എഡിറ്ററായ  മനില സി മോഹനും രാജിവെച്ചു.

ഇനി മാതൃഭുമിയില്‍ എഴുതില്ലെന്ന് നോവലിസ്റ്റും കഥാകാരനുമായ എസ് ഹരീഷും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് ഈ വിവരം പങ്കുവെച്ചത്. കഥാകൃത്ത് വിനോയ് തോമസും കമലിന് പിന്തുണ കൊടുത്തുകൊണ്ട്  മാതൃഭുമിയില്‍ എഴുതില്ലെന്ന്  ഫെയ്സ് ബുക്കില്‍ കുറിച്ചു. 

ഏറെ നാളായി സംഘപരിവാര്‍ അനുകൂല മാധ്യമമായി മാതൃഭുമി മാറിയെന്ന ആരോപണം പരക്കെ ഉയര്‍ന്നിരുന്നു.

ഹരീഷിന്‍റെ എഫ് ബി പോസ്റ്റ്‌ :

‘കമൽ റാം സജീവും മനിലയും മാതൃഭൂമി വിടുന്നതിന് മീശ പ്രസിദ്ധീകരിച്ചതും ഒരു കാരണമാണ്. വെറും മൂന്നദ്ധ്യായം പ്രസിദ്ധീകരിച്ചതിന് ഇങ്ങനെയായ സ്ഥിതിക്ക് നോവൽ പിൻവലിക്കരുതായിരുന്നു എന്ന് പറയുന്നവർക്ക് കാര്യം മനസ്സിലായി കാണുമല്ലോ. എന്നെപ്പോലൊരാളുടെ എഴുത്തുകൾ പ്രസിദ്ധീകരിച്ചില്ലെങ്കിൽ മാതൃഭൂമിക്ക് ഒന്നും സംഭവിക്കാനില്ല. പ്രസിദ്ധീകരിച്ചാൽ നഷ്ടങ്ങളുണ്ട് താനും. അതുകൊണ്ട് ഇനിയുള്ള കാലത്ത് കഥകളയച്ചുകൊടുത്ത് അവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്’.

Spread the love
Read Also  എം ജെ അക്ബർ രാജിവെച്ചതായി അഭ്യൂഹം

Leave a Reply