Tuesday, July 14

കമൽനാഥ് വിളിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവര്ത്തകന് കോവിഡ്

മധ്യപ്രദേശില്‍ കമൽനാഥ് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ വാർത്തസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് തന്റെ തീരുമാനം അറിയിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പത്രപ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകള്‍ക്ക് നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റ് മാധ്യമപ്രര്‍ത്തകരെ നിരീക്ഷണത്തിലാക്കി.

മധ്യപ്രദേശിൽ കോവിഡ് രോഗളുടെ എണ്ണവും നിയന്ത്രണാധീനമാണ്. അതേസമയം 600 കോവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പതിനൊന്നെണ്ണം മധ്യപ്രദേശിലാണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നാണ്. ഇതോടെ മധ്യപ്രദേശിൽ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ബഹ്‌റൈനിൽ 49 പേർക്ക് കൊറോണ ; യു എ ഇ യിൽ സ്‌കൂളുകൾ ഒരു മാസം അടച്ചിടുന്നു

Leave a Reply