Monday, January 24

കമൽറാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും നീക്കി ; സുഭാഷ് ചന്ദ്രന് പകരം ചുമതല

മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ സഹ പത്രാധിപർ സ്ഥാനത്തു നിന്നും കമൽ റാം സജീവിനെ നീക്കി.  എസ് ഹരീഷിൻ്റെ മീശ നോവൽ വിവാദമായതിനെത്തുടർന്ന് നേരത്തെതന്നെ കമൽ രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാൽ മീശ നോവലിൻ്റെ ഖണ്ഡശ്ശ പ്രസിദ്ധീകരണം നിർത്തുന്നതിൽ പ്രശ്നം അവസാനിച്ചെങ്കിലും വിവാദം പിന്നെയും തുടർന്നു. മാതൃഭൂമി മാനേജുമെൻ്റ് കുറച്ചുനാൾ മുമ്പുതന്നെ കമൽറാം സജീവിനോട് പത്രാധിപർ സ്ഥാനം ഒഴിയാനാവശ്യപ്പെട്ടതാണെന്നും റിപ്പോർട്ടുണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പുതിയ സഹപത്രാധിപരായി എഴുത്തുകാരനും പത്രത്തിൻ്റെ വാരാന്ത്യപ്പതിപ്പ് എഡിറ്ററുമായിരുന്ന സുഭാഷ് ചന്ദ്രൻ നിയമിതനായതായി അറിയുന്നു.

മീശ വിവാദത്തിനുശേഷം കമൽറാം സജീവ് മാതൃഭൂമിക്ക് അനഭിമതനായി തുടരുകയായിരുന്നു. ഈ സംഭവത്തിനുശേഷം ഭീമ ജുവലറി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ മാതൃഭൂമിക്ക് പരസ്യം നല്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സംഘ പരിവാറിൻ്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നായിരുന്നു സ്ഥാപനങ്ങൾ മാതൃഭൂമിക്ക് പരസ്യം നൽകില്ലെന്ന് പ്രഖ്യാപിച്ചത്. ഈ സംഭവങ്ങൾ മാനേജ്മെൻ്റിലെ നല്ലൊരു ശതമാനത്തിനും അതൃപ്തിയുണ്ടാക്കി. പരസ്യങ്ങൾ നഷ്ടമായതിനുത്തരവാദി കമലാണെന്ന് വരുത്തിത്തീർക്കാൻ മാതൃഭൂമിയിലെ ഒരു വിഭാഗം ശക്തമായ ശ്രമം നടത്തിക്കൊണ്ടിരുന്നു. ഇതിൻ്റെ ക്ലൈമാക്സാണ് കമലിൻ്റെ സ്ഥാനചലനം എന്നാണറിയുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് സംഘ പരിവാറിനെതിരായ ലേഖനങ്ങൾ നിരന്തരമായി പ്രസിദ്ധീകരിച്ചതും കമലിനോടുള്ള മാനേജ്മെൻറിൻ്റെ എതിർപ്പിൻ്റെ ശക്തി കൂടുന്നതിന് കാരണമായി.

നേരത്തെ മാധ്യമം ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരായിരുന്നു കമൽ. മാധ്യമത്തിന് ഒരു പുതിയ മുഖം നൽകി സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിൽ കമൽറാം സജീവ് നിർണായകമായ പങ്കു വഹിച്ചിരുന്നു. ഇതിനിടയിൽ ഒരു ഹ്രസ്വകാലം കൈരളി ചാനലിലെ ന്യൂസ് വിഭാഗത്തിലും ജോലി ചെയ്തിരുന്നു.

സുഭാഷ് ചന്ദ്രനെതിരെ വംശീയ അധിക്ഷേപ ആരോപണവുമായി അലീന ആകാശമിഠായി… 

Spread the love
Read Also  പശു ഭീകരരെ സംരക്ഷിക്കുന്നത് ബിജെപി; ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ട് പുറത്ത്

Leave a Reply