കങ്കണയുടെ ആഡംബര ഭവനം ശിവസേന പൊളിച്ചതിന് പിന്നാലെ നടിയെ സന്തോഷിപ്പിക്കാനായി പ്രിയങ്ക ഗാന്ധിയുടെ ഷിംലയിലെ വീട് പൊളിക്കാൻ ബി ജെ പി നോട്ടമിട്ടിരിക്കുന്നതായി ഉത്തരേന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. നിയമവിരുദ്ധമായ നിർമ്മാണപ്രവർത്തനങ്ങളാണ് ഇവിടെയും ഉണ്ടായിട്ടുള്ളത് എന്നന്യായമാണ് ബി ജെ പി ഉന്നയിക്കുന്നത്. ഷിംലയിലെ പരിസ്ഥിതി ലോല പ്രദേശത്തതാണ് പ്രിയങ്കയുടെ വീട് നിൽക്കുന്നതെന്നാണ് പ്രഥമ ആരോപണം. ഒമ്പത് ഏക്കറിലാണ് ഷിംലയിലെ പ്രിയങ്കാ ഗാന്ധിയുടെ സ്വപ്ന ഭവനമുള്ളത്. രണ്ട് നിലകളുള്ള ആഢംബര വീടാണ് ഇത്. കങ്കണയുടെ വീട് പൊളിച്ചതിന് പകരമായി ഈ വീട് പൊളിക്കുമെന്ന് കഴിഞ്ഞ ദിവസം മഹിളാ മോര്‍ച്ചാ നേതാവ് ഭീഷണി മുഴക്കിയിരുന്നു. 2007ല്‍ ഈ സ്ഥലം പ്രിയങ്ക വാങ്ങിയത് മുതല്‍ പ്രശ്നങ്ങളും വിവാദങ്ങളും അവര്‍ക്കൊപ്പമുണ്ടായിരുന്നു.എന്നാല്‍ മഹിളാ മോർച്ചയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു. ഇതിന് പുറമേ ഈ ബംഗ്ലാവിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. .
2007, 2011, 2013 വര്‍ഷങ്ങളിലായി മൂന്ന് ഘഡുക്കളായിട്ടാണ് ഈ പണം നല്‍കിയത്.പ്രിയങ്ക ഈ സ്ഥലം സ്വന്തമാക്കിയത്. ഹിമാചലിലെ ഭൂരിപരിഷ്കരണ നിയമപ്രകാരം കര്‍ഷകരല്ലാത്തവര്‍ക്ക് സംസ്ഥാനത്ത് ഭൂമി വാങ്ങണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മാറി മാറിയാണ് പ്രിയങ്കയ്ക്ക് ഇതിന് അനുമതി നല്‍കിയത്. ഈ ഭൂമിയുടെ അനുമതി അന്വേഷിച്ചാല്‍ അത് ബിജെപിക്ക് കൂടി പ്രതിസന്ധിയുണ്ടാകും എന്നതാണ് വാസ്തവം.
വീരഭദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് പ്രിയങ്കയ്ക്ക് ഭൂമി വാങ്ങാന്‍ അനുമതി നല്‍കിയത്. 47 ലക്ഷം രൂപയ്ക്ക് യുഎസ് കമ്പനിയില്‍ നിന്നാണ് ഇത് വാങ്ങിയത്. ആ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ എന്‍ഒസി രാഷ്ട്രപത്രി സെക്രട്ടേറിയറ്രില്‍ നിന്ന് സംഘടിപ്പിച്ച് നല്‍കിയിരുന്നു. ഈ ഭൂമി അതിസുരക്ഷാ മേഖലയില്‍ വരുന്ന ഒന്നായിരുന്നു. രാഷ്ട്രപതിയുടെ താമസകേന്ദ്രവും വിവിഐപി കേന്ദ്രവും ഇതിനടുത്തായിരുന്നു. ഈ ഭൂമി വില്‍ക്കാനുള്ള മുന്‍ ഭൂവുടകളുടെ ശ്രമം രാഷ്ട്രപതി ഭവന് തടഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഇത്
എന്നാൽ പ്രിയങ്ക ഗാന്ധി ഈ ഭൂമി വാങ്ങാന്‍ നേരത്ത് പ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. മുന്‍ കേന്ദ്ര മന്ത്രിയും സോണിയയുടെ അടുപ്പക്കാരിയുമായ വിദ്യാ സ്റ്റോക്സാണ് ഈ ഭൂമിക്ക് അനുമതി നേടി കൊടുത്ത് അത് വാങ്ങുന്നതിനായി പ്രിയങ്കയെ സഹായിച്ചത്. ബിജെപി നേതാവും ഷിംല എംഎല്‍എയുമായ സുരേഷ് ഭരദ്വാജ് കോണ്‍ഗ്രസ് സ്വാധീനം ചെലുത്തിയാണ് ഈ സ്ഥലം നേടിയതെന്ന് ആരോപിച്ചിരുന്നു. ഇപ്പോള്‍ നഗരവികസന വകുപ്പ് മന്ത്രിയാണ് അദ്ദേഹം. രാഷ്ട്രപതി ഭവനില്‍ സ്വാധീനം ചെലുത്തിയ കാര്യവും അദ്ദേഹം ഉന്നയിച്ചിരുന്നു.
മാത്രമല്ല പിന്നീട് പ്രേംകുമാര്‍ ധുമലിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് പ്രിയങ്കയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയത്. ഹോര്‍ട്ടികള്‍ച്ചറിന് വേണ്ടി ബംഗ്ലാവിന് സമീപമുള്ള മറ്റൊരു സ്ഥലം കൂടി വാങ്ങുന്നതിന് അനുമതി നല്‍കിയത് ബിജെപിയാണ്. മറ്റൊരു ഭൂമി കൂടി അതിനടുത്ത് പ്രിയങ്ക വാങ്ങിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. 2010ല്‍ ദില്ലിയില്‍ നിന്നുള്ള ആര്‍ക്കിടെക്കിനാണ് നിര്‍മാണ ചുമതല നല്‍കിയത്. സോണിയയുമായി ഈ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ പ്രിയങ്ക ഈ ഡിസൈനിലും നിര്‍മാണത്തിലും തൃപ്തയല്ലായിരുന്നു. 2011ല്‍ ഈ കെട്ടിടം മുഴുവന്‍ പൊളിച്ചു. പരിസ്ഥിതിക്ക് അനുയോജ്യമായരീതിയില്‍ അല്ല ഇതിന്റെ നിര്‍മാണം എന്ന് പ്രിയങ്ക പറഞ്ഞിരുന്നു.
ദങ്ങള്‍ കോടതിയിലും ഷിംലയില്‍ തന്നെയുള്ള ടെന്സിന് എന്ന ബില്‍ഡറാണ് വീട് ഇപ്പോള്സജ്ജമാക്കിയത്. ഓപ്പണ്‍ ടെറസ് അടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. എന്നാല്‍ വിവാദങ്ങള്‍ ഒന്നാകെ പിന്നാലെയുണ്ടായിരുന്നു. 2017ല്‍ ആശിഷ് ഭട്ടാചാര്യ എന്ന സാമൂഹ്യ പ്രവര്ത്തകന് വിവരാവകാശ നിയമപ്രകാരം ഈ ഭൂമി ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ പ്രിയങ്കയ്ക്ക് എസ്പിജി സുരക്ഷ ഉള്ളത് കൊണ്ട് നല്കാനാവില്ലെന്നായിരുന്നു മറുപടി. ഇത് കോടതിയിലെത്തിയെങ്കിലും, ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. എന്നാല്‍ കങ്കണയുടെ വിഷയത്തില്‍ പ്രിയങ്കയെ കൂടി കുരുക്കിലാക്കാനാണ് ബിജെപി ഇപ്പോൾ ഒരുപെടുന്നത്