നടി കങ്കണ റണാവത്തിനെ വെറുക്കുന്നവരെ നിരീക്ഷിച്ചാല്‍ ചില സമാന ഘടകങ്ങള്‍ പൊതുവായി കാണാമെന്നു താരത്തിന്റെ സഹോദരിയും മാനേജരുമായ രംഗോലി. അവർ പാകിസ്താനെ സ്നേഹിക്കുന്നവരും മോദിയെ വെറുക്കുന്നവരുമാണെന്നു രംഗോലി പറഞ്ഞു.

കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്‌. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിനെതിരായി നില്‍ക്കുന്നവരായിരിക്കും, അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുക്കുന്നവരായിരിക്കും. പാക്കിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും. അക്രമണസ്വഭാവമുള്ളവരുമായിരിക്കും. രംഗോലി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പിന്തുണയ്ക്കുന്നതുകൊണ്ടാണ് കങ്കണയെ ആളുകള്‍ പരസ്യമായി വിമര്‍ശിക്കുന്നതെന്ന ട്വീറ്റുകള്‍ക്ക് പ്രതികരണമായാണ് രംഗോലിയുടെ ട്വീറ്റ്. ഈ പ്രത്യേകതകള്‍ ഇല്ലാത്ത ഒരാളെ കാണിച്ചുതരൂവെന്നും കണ്ടെത്തിയാല്‍ ഉടന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു.

kangana

rangoli

ചുരുക്കത്തിൽ കങ്കണയെ പിന്തുണയ്ക്കാത്തവരെല്ലാം രാജ്യദ്രോഹികൾ ആണെന്ന വ്യാഖ്യാനമാണ് രംഗോലി നൽകുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തം

LEAVE A REPLY

Please enter your comment!
Please enter your name here