Thursday, January 20

ജന്മഭൂമി മുഖപ്രസംഗത്തിനെതിരെ അൽഫോൻസ് കണ്ണന്താനം

ബിജെപി മുഖപത്രം ജന്മഭൂമിയുടെ എഡിറ്റോറിയലിനെതിരെ പ്രതികരണവുമായി അൽഫോൻസ് കണ്ണന്താനം. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റേത് കോമാളി രാഷ്ട്രീയമാണെന്ന് കഴിഞ്ഞദിവസം ജന്മഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ കേരളത്തിൽ മാവേലി വരാത്തതിന് കാരണം കണ്ണന്താനം ഉൾപ്പടെയുള്ളവരുടെ കോമാളി രാഷ്ട്രീയം മൂലമാണെന്നും പത്രം വിമർശിച്ചിരുന്നു. കയ്യടി നേടാനുള്ള പ്രഹസനങ്ങളാണ് കണ്ണന്താനം നടത്തിയത്, കണ്ണന്താനത്തിന്റെ നടപടികൾ അതിമിടുക്ക് മൂലമാണ്, ഇത് മറ്റുള്ളവർക്ക് അലോസരമുണ്ടാക്കിയെന്നും മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ഇന്ന്‍ കണ്ണന്താനം രംഗത്ത് വന്നിരിക്കുന്നത്. തന്നേ തോല്‍പ്പിക്കാമെന്ന് കരുതി ആരും വെറുതെ സമയം കളയേണ്ടന്നും എഴുതുന്നവന്‍ എഴുതട്ടെ പറയുന്നവന്‍ പറയട്ടെ. എനിക്ക് ചെയ്യാനുള്ളത് ചെയ്യുമെന്നും അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ത്റ്റ് ചെയ്യുന്നു. ജന്മഭൂമി പട്ടം പറപ്പിക്കുകയോ തനിക്കെതിരെ പറയുകയോ എന്തെങ്കിലും ചെയ്യട്ടേ എന്നും, എന്ത് ചെയ്താലും തനിക്കൊന്നുമില്ലെന്നും ആരെയും ഭയപ്പെട്ടല്ല ജീവിക്കുന്നതെന്നും ആര് എന്തെഴുതിയാലും ഒരു പ്രശ്നവുമില്ലെന്നും കണ്ണന്താനം.

50 വര്‍ഷം മുമ്പ് തീരുമാനിച്ചതാണ് തന്‍റെ രീതികളനുസരിച്ച് ജീവിക്കുമെന്ന്. മറ്റാരും പറയുന്ന രീതിയിലല്ല താന്‍ ജീവിക്കുന്നത്. ജനങ്ങളുടെ കൂടെയാണ് താനുള്ളതെന്ന് ജീവിതംകൊണ്ട് കാണിച്ചുകൊടുത്തിട്ടുണ്ട്. ഇനി ആര്‍ക്കും അത് തെളിയിച്ച് കൊടുക്കേണ്ട ആവശ്യമില്ലന്നും കണ്ണന്താനം പറഞ്ഞു.

ജന്മഭൂമി ഇന്നലെ കണ്ണന്താനത്തിനെതിരെ പറഞ്ഞത് ഇവിടെ വായിക്കാം

 

Spread the love
Read Also  രാഹുൽ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്