Thursday, January 20

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

കണ്ണൂര്‍,  കരുണ മെഡിക്കല്‍ കോളേജുകളിലെ അഡ്മിഷനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. കോടതികളുടെ അധികാരത്തില്‍ ഇടപെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 2016-17 വര്‍ഷത്തെ അഡ്മിഷനില്‍ അപാകത കണ്ടതിനെ തുടര്‍ന്ന് സുപ്രീം കോടതി അവിടങ്ങളിലെ പ്രവേശനം നിരോധിച്ചിരുന്നു. ഇതിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവേശനം നടത്തിയത്. ഓര്‍ഡിനന്‍സിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിട്ട് പെറ്റീഷന്‍ നല്കുകയായിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 150 കുട്ടികളെയും കരുണ മെഡിക്കല്‍ കോളേജ് 30 കുട്ടികളെയുമായിരുന്നു നിരോധനം മറികടന്ന് പ്രവേശിപ്പിച്ചിരുന്നത്.

ക്യാപ്പിറ്റേഷന്‍ ഫീസ് ഉള്‍പ്പെടെ വാങ്ങിയായിരുന്നു അഡ്മിഷന്‍ നടന്നതെന്ന് ആരോപണമുണ്ടായിരുന്നു. ഓര്‍ഡിനന്‍സ് റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.

 

 

 

Spread the love