Saturday, January 29

ഉപ തിരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്ത് കോൺഗ്രസ്‌ – ജെഡിഎസ് സഖ്യം

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകർത്ത് കോൺഗ്രസ്‌ – ജെഡിഎസ് സഖ്യം. 2004 മുതല്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന ബെല്ലാരി സീറ്റ് ആണ്  കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മുന്നില്‍ തകര്‍ന്നത്.  

ബിജെപി എം.പിയായിരുന്ന ബി.ശ്രീരാമലു നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് പിടിക്കാന്‍ വി.എസ് ഉഗ്രപ്പയെയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കളത്തിലിറക്കിയത്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെന്ന് ഉഗ്രപ്പക്കെതിരെ വിമര്‍ശനമുണ്ടായെങ്കിലും സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പിന്തുണ അദ്ദേഹത്തിന് തുണയായി.

തുടര്‍ന്ന് ഡി. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ജെ.ഡി.എസും പ്രചരണം നയിച്ചു. മറുവശത്ത് റെഡ്ഡി സഹോദരന്മാരുടെ പിന്തുണയില്‍ ബി.ജെ.പിയും തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പരാജയമായിരുന്നു ഫലം.

Spread the love
Read Also  കോൺഗ്രസിൽ നിന്ന് രാജിവെച്ച പ്രിയങ്ക മണിക്കൂറുകൾക്കകം ശിവസേനയിൽ

Leave a Reply