കർണാടകയിൽ കോൺഗ്രസ്‌ വിട്ട എംഎൽഎമാർക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നു കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ലന്നും സ്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സ്പീക്കർ രാജി സ്വീകരിക്കാൻ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്.

തങ്ങളുടെ രാജി സ്പീക്കർ ഉടൻ സ്വീകരിക്കണമെന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് തങ്ങളെ നിർബന്ധിക്കാൻ അവർക്ക് ആകില്ലെന്നും കർണാടകയിലെ വിമത എംഎൽഎമാർ സുപ്രീംകോടതിയിൽ അറിയിക്കുകയായിരുന്നു. മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയാണ് വിമതർക്കായി കോടതിയിൽ ഹാജരായത്.

രാജിയിൽ തീരുമാനമെടുക്കാൻ സ്പീക്കർ മനഃപൂർവ്വം കാലതാമസം വരുത്തുകയാണന്നും നിയമസഭയിൽ പങ്കെടുക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞാൽ പങ്കെടുക്കണമെന്ന് നിർബന്ധിക്കാൻ നിങ്ങൾക്കാകുമോ?, ഒരു പ്രത്യേക ഗ്രൂപ്പിൽ തുടരാനും സംസാരിക്കാനും സ്പീക്കർ ഞങ്ങളെ നിർബന്ധിപ്പിക്കുന്നു. എന്നാൽ ഞങ്ങൾ അതിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും വിതമർക്കായി റോഹ്തഗി കോടതിയിൽ പറഞ്ഞു.

രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയശേഷമേ അതിൽ തീരുമാനമെടുക്കാനാകൂവെന്നാണ് ഭരണഘടനയുടെ 190(3)(ബി) വകുപ്പിൽ പറയുന്നതെന്നാണ് സ്പീക്കറുടെ വാദം. അതിനാൽ രാജിക്കത്ത് വിശദമായി പരിശോധിക്കാൻ സമയം വേണമെന്നും സ്പീക്കർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Read Also  അമിത് ഷായെ പരിഹസിച്ച് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here