Friday, July 30

പടക്ക നിരോധനത്തെ പിന്തുണച്ച വനിതാ ഐ പി എസുകാരിക്കെതിരെ രൂക്ഷമായ സൈബറാക്രമണം

ദേശീയ തലത്തിൽ പടക്ക നിരോധനം വേണമെന്നാവശ്യപ്പെട്ട വനിതാ ഐ പി എസ് ഓഫീസർക്കുനേരെ ഹിന്ദുത്വ വാദികളുടെ സൈബറാക്രമണം രൂക്ഷമാകുന്നു.

പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്ന് വാദിച്ച് രംഗത്ത് വരികയായിരുന്നു കർണാടകത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡി. രൂപ. ഇതെത്തുടർന്ന് ഇവർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ ആക്രമണമുയരുകയായിരുന്നു.. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്നും പുരാണങ്ങളിലും ഇതിഹാസങ്ങളിലും പടക്കങ്ങളെപ്പറ്റി പറയുന്നില്ലെന്നും രൂപ നവംബർ 14-ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പടക്കം പൊട്ടിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും ബെംഗളൂരുവിന്റെ ഹരിത മേലാപ്പിനെ ബാധിക്കുന്നുവെന്നും വായു മലിനീകരണം വർധിപ്പിക്കുന്നുവെന്നും അവർ എഫ് ബി യിൽ എഴുതി.

പൗരാണി കാലത്തും വേദകാലത്തുമൊന്നും പടക്കങ്ങൾ ഉണ്ടായിരുന്നതായി കാണുന്നില്ല.. യൂറോപ്യന്മാരാണ് പടക്കങ്ങൾ രാജ്യത്ത് കൊണ്ടുവന്നത്. പടക്കം പൊട്ടിക്കൽ ഹിന്ദുത്വവുമായി ബന്ധപ്പെട്ട ആചാരമോ അനുഷ്ഠാനമോ ഒന്നുമല്ല. . ഇതിനു പിന്നാലെ മറ്റുമതങ്ങളുടെ ആചാര അനുഷ്ഠാനങ്ങളെയും താങ്കൾ ചോദ്യംചെയ്യുമോ എന്ന ചോദ്യവുമായി ട്വിറ്റർ ഉപയോഗിക്കുന്നവർ രംഗത്തെത്തി. പടക്കങ്ങളെപ്പറ്റി പുരാരേഖകളിൽ പറയുന്നുണ്ടെന്ന അവകാശവാദവുമായി അതിനിടെ ‘ട്രൂ ഐഡിയോളജി’യെന്ന ട്വിറ്റർ ഹാൻഡിൽ രംഗത്തെത്തി. എന്നാൽ ഈ വാദഗതിക്ക് തെളിവ് ഡി. രൂപ ആവശ്യപ്പെട്ടു. മണിക്കൂറുകൾക്കകം ‘ട്രൂ ഐഡയോളജി’ എന്ന ട്വിറ്റർ ഹാൻഡിൽ സസ്പെൻഡ് ചെയ്യപ്പെട്ടു.

ഇതോടെ നടി കങ്കണ റണാവത്ത് അടക്കമുള്ള ട്വിറ്റർ ഉപയോക്താക്കൾ ട്രൂ ഐഡിയോളജി ട്വിറ്റർ ഹാൻഡിൽ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ രംഗത്തെത്തി.

സാമൂഹ്യ മാധ്യമങ്ങളെ കടിഞ്ഞാണിട്ടുകൊണ്ട് തൻ്റെ വാദം ഉറപ്പിക്കുകയാണ് രൂപയെന്ന് നടപടിയെ കങ്കണ വാദിച്ചു. ഐപിഎസ് ഓഫീസർ രൂപ തന്റെ നിലപാടിനെപ്പറ്റി വാദിച്ചു ജയിക്കാൻ കഴിയാത്തതിനാൽ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്നും കങ്കണ ആരോപിച്ചു. തൊട്ടുപിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി. രൂപ മറുപടി പറയാത്തതിനെതിരെയും വിമർശം ഉയർന്നതോടെ വീണ്ടും വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

Spread the love
Read Also  ട്രംപിന്‍റെ ദീപാവലി ട്വീറ്റില്‍ ഇന്ത്യയില്‍ ഹിന്ദുവില്ല