കര്‍ണാടകയിലെ വിമത എം എൽ എ മാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ അധികാരമുള്ളതായി സുപ്രീം കോടതി വിധി. എന്നാൽ 15 വിമത എം.എല്‍.എമാരെ നിര്‍ബന്ധമായും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് സ്പീക്കർക്ക് നിർദ്ദേശിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം കേസിലെ ഭരണഘടനാപരമായ തീരുമാനം പിന്നീടെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു.

ചരിത്രവിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നു കർണാടക സ്പീക്കർ പറഞ്ഞു. ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് വിധിയെക്കുറിച്ചുള്ള പ്രതികരണം തേടിയ മാധ്യമങ്ങളോട് സ്പീക്കർ പറഞ്ഞു.

സുപ്രീം കോടതി വിധിയോടെ നാളെ സഭയിൽ എത്തണമെന്ന ജെ ഡി എസ് – കോൺഗ്രസ്സ് സഖ്യം പുറപ്പെടുവിച്ച വിപ്പ് സുപ്രീം കോടതി വിധിയോടെ നിലനിൽക്കില്ല. നാളെയാണ് കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ ഭാഗമായ ഈ 15 എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ താഴെ വീണേക്കും.

അതേസമയം, വിമതരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് അനുയോജ്യമായ സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എം.എല്‍.എമാരുടെ രാജി സ്വീകരിക്കണോ അതോ അയോഗ്യരാക്കണോയെന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാന്‍ കഴിയും. രാജി സ്വീകരിക്കാതെ സ്പീക്കര്‍ അയോഗ്യരാക്കുകയാണെങ്കില്‍ അത് വിമത എം.എല്‍.എമാര്‍ക്ക് തിരിച്ചടിയാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പാസഞ്ചർ ട്രെയിനുകൾ സ്വകാര്യ കമ്പനികൾക്ക് ; നൂറ് ദിവസത്തിനുളിൽ ലേലനടപടികൾ

LEAVE A REPLY

Please enter your comment!
Please enter your name here