Monday, January 17

കരുണാനിധി അന്തരിച്ചു :

 

തമഴകരാഷ്ട്രീയ ആചാര്യന്‍ എം. കരുണാനിധി(94)അന്തരിച്ചു . ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില ഏതാനും ദിവസമായി വഷളായി തുടരുകയായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞു തീർത്തും അപകടകരമായ അവസ്ഥയാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നു. അഞ്ചു മണിയോടെ അതീവഗുരുതരമെന്ന റിപ്പോർട്ട് പുറത്തുവന്നു തുടങ്ങി. 6.10 നായിരുന്നു    മരണം സ്ഥിരീകരിച്ചത്.  6 . 45 നു വാർത്ത പുറത്തുവിട്ടു.

കലൈഞ്ജറുടെ വാർത്ത പുറത്തുവന്നതോടെ തമിഴകം ഇളകി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായി ചെന്നൈ നഗരത്തിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കലൈഞ്ജരെ ആശുപത്രിയിൽ പ്രവേശിച്ചതുമുതൽ ഏതാനും ദിവസങ്ങളായി ആശുപത്രിക്കുചുറ്റും അലമുറയിടുന്ന ആരാധകരുടെ തിരക്കായിരുന്നു.

 

Spread the love