Sunday, May 31

കാസർഗോഡ് പാത തുറക്കില്ലെന്ന് കർണാടകം ; ജില്ല പൂർണമായും ഒറ്റപ്പെടുന്നു

 കർണാടക സംസ്ഥാന സർക്കാർ കാസർഗോഡ് ജില്ലയോട് അയിത്തം തുടരുമെന്ന് സൂചന. കർണാടകയിലേക്കുള്ള പാത അടച്ചതിനെതിരെ ഹൈക്കോടതിയിൽ വാദം തുടങ്ങിയ ഹർജിയിൽ കർണാടക സർക്കാർ നല്കിയ മറുപടിയിലാണ് കാസർഗോഡ് പാത തുറക്കില്ലന്ന നിലപാട് സ്വീകരിച്ചത്. കേരളത്തിൽനിന്നും കർണാടകത്തിലേക്കുള്ള എല്ലാ പാതകളും അതിർത്തിയിൽ മണ്ണിട്ട് അടച്ചിരുന്നു. 

എന്നാൽ കർണാടകത്തിലേക്ക് കാസർഗോഡ് ഒഴികെയുള്ള മറ്റെല്ലാ പാതകളും തുറക്കുമെന്ന് കർണാടക സർക്കാർ കോടതിയെ അറിയിച്ചു

ഇതോടെ ഏറ്റവും കൂടുതൽ കൊറോണ ബാധ റിപ്പോർട്ടു ചെയ്തതോടെ കാസർഗോഡ് ജില്ല പൂർണമായും അടഞ്ഞ നിലയിലാണ്. ജില്ലയിൽ കൊറോണ ബാധിച്ച ആറു മേഖലകൾ പൂർണമായും പോലീസ് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ല.

അതേസമയം കാസർഗോഡ് ജില്ലക്കാർക്ക് അവശ്യസാധനങ്ങൾ പോലീസ് വാങ്ങി എത്തിച്ചുകൊടുക്കുമെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുർ, മെഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്

നിരോധിതമേഖലകളിൽ കനത്ത പോലീസ് കാവൽ ഉണ്ടാകും. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ 9497935780 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാൽ മതി. പോലീസ് നേരിട്ട് സാധനങ്ങൾ വീട്ടിലെത്തിക്കും. പേരും ഫോൺനമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും അയക്കണം. അതാത് ദിവസങ്ങളിൽതന്നെ സാധനങ്ങൾ വീട്ടിലെത്തും.

അടിയന്തര സാഹചര്യത്തിൽ നിരത്തിലിറക്കുന്ന കാറിൽ ഡ്രൈവറെ കൂടാതെ ഒരാളെ കൂടി മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കൂ. ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രമേ പാടുള്ളൂ എന്നാണ്  നിർദേശം. 

Read Also  സമവായത്തിനു പിന്നാലെ സുപ്രീം കോടതി വിധി ലംഘിച്ച് കർണാടകം

Leave a Reply

Your email address will not be published.