“എന്റെ വീട്ടിൽ വന്ന് അവൻ നിൽക്കുമായിരുന്നു, മൂന്ന് ദിവസമൊക്കെ. എന്റെ ഇന്ത്യ യാത്രയെ കുറിച്ചുളള ഭാഷാപോഷിണിയിലേക്കുളള എഴുത്ത് അവനായിരുന്നു ചെയ്‌തത്. നീല മഷിയിൽ വലിയ അക്ഷരത്തിൽ വേഗത്തിൽ അവനെഴുതും. അതിന് മുൻപ് ഇന്ന് വെന്റിലേറ്ററിൽ കിടക്കുന്ന അർജുനാണ് എനിക്ക് എഴുതാൻ വന്നത്. അവന് ഞാൻ പറയുന്ന അത്രയും വേഗത്തിൽ എഴുതാനാവില്ലായിരുന്നു. അങ്ങിനെയാണ് അഭിമന്യു എന്റെ അടുത്തേക്ക് വരുന്നത്.”

ഇത് കുറച്ചു നാൾ മുൻപ് അന്തരിച്ച സൈമൺ ബ്രിട്ടോ പറഞ്ഞതാണ് അഭിമന്യുവി നെപ്പറ്റി. ജൂലൈ രണ്ടിനായിരുന്നു മഹാരാജാസിൽ അഭിമന്യു എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം കേരളം മുഴുവൻ അവനു വേണ്ടി വിലപിച്ചു. ബ്രിട്ടോ പാർട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. ക്യാംപസിൽ അക്രമണത്തിനിരയായി ആശുപത്രിയിൽ കഴിയുന്നവരെ സന്ദര്‍ശിക്കാനെ ത്തിയപ്പോൾ ക്രൂരമായ ആക്രമണത്തിന് വിധേയമാകുകയായിരുന്നു ബ്രിട്ടോ. ഇതെല്ലാം ചില സ്മരണകൾ മാത്രം….  

നീതിപീഠത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നു വിളിച്ചു പറഞ്ഞുകൊണ്ട്,  കോടതി വിധി പാലിക്കാൻ കച്ചകെട്ടി രംഗത്തിറങ്ങുകയും  ഏറെ പ്രതീക്ഷ നൽകുകയും ചെയ്യുന്ന ഒരു ഭരണവും മുഖ്യമന്ത്രിയും സംസ്ഥാനത്ത് ഭരിക്കുമ്പോൾ, കൈയിൽ കിട്ടുന്ന കൊടു വാളിൽ രാഷ്ട്രീയ വൈര്യം പറഞ്ഞു തീർക്കുന്ന സ്വഭാവം സി പി എം പോലുള്ള ഒരു രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല. കോൺഗ്രസ് അതിന്റെ രാഷ്ട്രീയ വനവാസത്തിൽ എത്തിനിൽക്കുമ്പോൾ പിടിച്ചു കയറാൻ കിട്ടിയ ഒരു തുമ്പായി മാത്രമേ ഈ രണ്ട് ചെറുപ്പക്കാരുടെ കൊലപാതകത്തെ കാണുള്ളൂ. അല്ലാതെ സി പി എം ചെയ്തതു പോലെ വ്യാപകമായ പിരിവു നടത്തി രക്ത സാക്ഷികളുടെ കുടുംബത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തെപ്പറ്റി ഒന്നും അവർ ചിന്തിക്കില്ല.

പറഞ്ഞുവരുന്നത് നഷ്ടം കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബത്തിന് മാത്രമാണ്. മനുഷ്യത്വത്തെ, നവോത്ഥാനത്തെ, പാർശ്വവത്കൃത സംസ്ക്കാരത്തെ, ഫാസിസത്തെ ഒക്കെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പാർട്ടിയുടെ തലപ്പത്ത് കുറേക്കൂടി ആശയപരമായ ബുദ്ധിയുള്ള മനുഷ്യരെ പ്രതിഷ്ഠിക്കേണ്ട കാലം കഴി ഞ്ഞു. അല്ലെങ്കിൽ അന്പത്തിയൊന്നു വെട്ടും ഷുക്കൂറും ജയകൃഷ്‌ണൻ മാഷും ഇപ്പോൾ മരണപ്പെട്ട യുവാക്കളുമൊക്കെ ഈ പ്രസ്ഥാനത്തിന്റെ ആത്മവീര്യത്തെ ചോർത്തിക്കൊണ്ടിരിക്കും.

ഇവിടെ ഞങ്ങൾക്ക് അഭിമന്യുവും ഷുക്കൂറും ശരത് ലാലും കൃപേഷുമൊക്കെ ഒരുപോലെയാണ്. അവരെല്ലാം കിനാവ് കണ്ടിരുന്നവരാണ്. മോഹൻലാലിനും മമ്മുട്ടിയ്ക്കും കൈയടിച്ചിരുന്നവരായിരുന്നു. കലാഭവൻ മണിയുടെ പാട്ടുകേട്ടിരുന്ന വരായിരുന്നു.മനസ്സിൽ പ്രണയം നിറച്ചവരായിരുന്നു. നമ്മുടെ തെരുവിലൂടെ നടന്ന വരായിരുന്നു. അവരുടെ കൈകളിൽ ഉണ്ടായിരുന്ന കൊടിയുടെ നിറം മാത്രമേ വ്യത്യാസ പ്പെട്ടിരുന്നുള്ളൂ. അത് ഞങ്ങളെ സംബന്ധിച്ചു പ്രശ്നവുമായിരുന്നില്ല. രാഷ്ട്രീയ അന്ധത്വം ബാധിച്ച ചിലർക്ക് അത് വലിയ പ്രശ്‍നം തന്നെയാണ്. അങ്ങനെയാണ് ഇവരൊക്കെ പറന്നു തുടങ്ങുംമുമ്പ് അവരെ ഭൂമിയിൽ നിന്നും പറിച്ചെടുത്തത് .ഇത് ശരിയല്ല. രാഷ്ട്രീയം ആശയമാണ്. ചിന്തയാണ്. പ്രവർത്ത നമാണ്. ഇ എം എസും എ കെ ജിയും ഒക്കെ പഠിപ്പിച്ചത് അതാണ്. കൈയിൽ വടിവാൾ തന്നിട്ട് പോയി വെട്ടാൻ ആവശ്യപ്പെടുന്ന രാഷ്ട്രീയം അവർക്കില്ലായിരുന്നു. മലബാറിലെ കളരികളിൽ നിലനിന്നതെന്നു പറയപ്പെടുന്ന തലയറുക്കുന്ന അങ്കം വെട്ടു പാരമ്പര്യമല്ല പുതു കാലത്തെ രാഷ്ട്രീയം അടിക്കടി വെട്ടിനു വെട്ട് എന്നൊക്കെ പറയുന്ന മാടമ്പി രാഷ്ട്രീയം കടന്നു പോയി സഖാക്കളേ.

Read Also  കോണ്‍ഗ്രസ് മുഖപത്രം നാഷണൽ ഹെറാൾഡിന്റെ ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കോടതി തടഞ്ഞു

ഇത് പുതു- നവചിന്തയുടെയും പ്രവർത്തനത്തിന്റെയും കാലമാണ്. തലപ്പത്തുള്ള വർക്കു ബുദ്ധി കുറഞ്ഞാൽ ഇങ്ങനെ പലതും സംഭവിക്കും. ജില്ലാതലത്തിലും ലോക്ക ൽ തലത്തിലും വിവേകമുള്ള പ്രവർത്തകർ നേതൃസ്ഥാനത്ത് വരാതെ സി പി എം അതിന്റെ അക്രമവാസനയിൽ നിന്നും രക്ഷപ്പെടില്ല നോക്കു, ഇരുപതോളം വയസു മാത്രമുള്ള രണ്ട് കുട്ടികൾ അവരുടെ പ്രായത്തിന്റെ ഇളക്കത്തിൽ സൃഷ്ടിച്ച പ്രശ്ന ങ്ങളായി കരുതി ഒരു കേഡർ പാർട്ടിയിലെ നേതാക്കൾക്ക് അവരെയോ അവരുമായി ബന്ധപ്പെട്ടവരെയോ വിളിച്ചു കാര്യമായി ചർച്ചചെയ്താൽ തീരുന്ന പ്രശ്നങ്ങളാണ് ഒരു ഗവണ്മെന്റിനുപോലും തല വേദനയാക്കിയിരിക്കുന്നത്. ഒരിക്കൽകൂടി പാർട്ടിയെ, സർക്കാരിനെ പ്രതിരോധത്തിൽ നിർത്തുന്ന ഇത്തരം പ്രവണതകൾ ഇനിയെങ്കിലും ഉണ്ടാകാതിരിക്കാൻ ആശയപരമായ ബുദ്ധിയുള്ള മുതിർന്ന നേതാക്കൾ ശ്രമിക്കണമെന്ന് വെറുതെ ആശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here